April 26, 2024

രണ്ട് കുട്ടികളുടെ ജീവൻ രക്ഷിച്ച ജയകൃഷ്ണന് നാളെ തരുവണ പൗരാവലിയുടെ ആദരം.

0
Img 20191003 Wa0280.jpg
മാനന്തവാടി;കഴിഞ്ഞ ദിവസം പാതിരച്ചാല്‍ എരണക്കൊല്ലിയിലെ കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ ആമ്പല്‍ പറിക്കാനായിറങ്ങി അപകടത്തില്‍ പെട്ട രണ്ട് കുട്ടികളെ രക്ഷപ്പെടുത്തിയ കല്ലോടി ഹൈസ്‌കൂള്‍ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിയും പാതിരിച്ചാല്‍ ബാബു -ശാരദാ ദമ്പതികളുടെ മകനുമായ ജയകൃഷ്ണനെ ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് തരുവണ ടൗണില്‍ വെച്ച് പൗരാവലി ആദരിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.തരുവണ കാട്ടുമഠത്തില്‍ സഫ്വാന്‍,അമീന്‍ എന്നിവരെയായിരുന്നു ജയകൃഷ്ണന്‍ രക്ഷപ്പെടുത്തിയത്.ജയകൃഷ്ണന് സൈക്കിള്‍,സ്വര്‍ണ്ണപ്പതക്കം തുടങ്ങി വിവിധ സമ്മാനങ്ങള്‍ ചടങ്ങില്‍ വെച്ച് തരുവണയിലെ വിവിധ സാമൂഹ്യ സാംസ്‌കാരിക പ്രവാസി സംഘടനകള്‍ നല്‍കും.അനുമോദന ചടങ്ങില്‍ സ്ഥലം എം എല്‍ എ ഒ ആര്‍ കേളു,ജില്ലാ പഞ്ചായത് പ്രസിഡണ്ട് കെ ബി നസീമ,വെള്ളമുണ്ട പഞ്ചായത് പ്രസിഡണ്ട് പി തങ്കമണി, എടവക പഞ്ചായത്ത്  പ്രസിഡന്റ് ഉഷാവിജയന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.വാര്‍ത്താ സമ്മേളനത്തില്‍ പി സി ഇബ്രാഹിംഹാജി,കെസികെ നജ്മുദ്ദീന്‍,കമ്പ അബ്ദുള്ള,കെ സി ആലി,പള്ളിയാല്‍ ഉസ്മാന്‍,നൗഫല്‍ പള്ളിയാല്‍,ജംഷീര്‍ കല്ലങ്കോടന്‍ എന്നവര്‍ പങ്കെടുത്തു,
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *