March 29, 2024

നിയമാനുസൃത ക്വാറി തുറക്കാൻ നടപടിയില്ല: വയനാട്ടിലെ ക്വാറി- ക്രഷർ തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്.

0
Img 20191004 Wa0472.jpg
. വയനാട് വറുതിയിൽ നിന്ന് എരിതീയിലേക്ക് എന്ന മുദ്രാവാക്യമുയർത്തി ഒക്ടോബർ 9 ന് കൽപ്പറ്റയിൽ സമരപ്രഖ്യാപന കൺവെൻഷനും കുടുംബ സംഗമവും .

ജില്ലയിലെ നിയമാനുസൃത ക്വാറികൾ തുറന്ന് പ്രവർത്തിക്കാത്തതിനാൽ ഈ മേഖലയുമായി ബന്ധപ്പെട്ട നൂറ് കണക്കിന് കുടുംബങ്ങൾ ഇന്ന് വറുതിയുടെ നിഴലിലേക്കാണ് നീങ്ങുന്നത്. ക്വാറി -ക്രഷർ മേഖല മാത്രമല്ല ക്വാറികൾ പ്രവർത്തിക്കാത്തതിനാൽ ജില്ലയിലെ നിർമ്മാണമേഖല അടക്കം പ്രതിസന്ധിയിലേക്ക് നീങ്ങിയിരിക്കയാണ്.അതുകൊണ്ട് തന്നെ പ്രക്ഷോഭത്തിന്റെ മാർഗ്ഗത്തിലേക്ക് ക്വാറി- ക്രഷർ തൊഴിലാളികൾ തിരിയുകയുമാണ്. ജില്ലയി പല സ്ഥലങ്ങളിലും തൊഴിലാളികൾ സംഘടിച്ചിരിക്കയാണ്. ജില്ലാ ക്വാറി- ക്രഷർ കൺസ്ട്രക്ഷൻ സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ മാനന്തവാടിയിൽ കൺവെൻഷൻ ചേർന്നു.സമരസമിതി കൺവീനർ അനൂപ് കുമാർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.വിമൽ മാധവ്, ബി.വി.വിശ്വനാഥ്, അനീഷ് പോൾ, സി.എം റെജി തുടങ്ങിയവർ സംസാരിച്ചു.എം.ശങ്കർ പ്രസിഡന്റ്, പി.എൻ.മനോജ് സെക്രട്ടറി, ട്രഷറായി പി.വി.ജയിംസ് തുടങ്ങിയവരെ തിരഞ്ഞെടുത്തു. കുടുംബ സംഗമവും സമര പ്രഖ്യാപനവും വിജയിപ്പിക്കാൻ കൺവെൻഷൻ തീരുമാനിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *