April 28, 2024

‘ ആത്മഹത്യാ പ്രതിരോധം മാനസികാരോഗ്യ പരിപാലനത്തിലൂടെ: ക്യാമ്പയിൻ തുടങ്ങി .

0
Img 20191003 Wa0272.jpg
എല്ലാ വർഷവും ഒക്ടോബർ 10  ലോകമാനസികാരോഗ്യ ദിനമായി ആചരിക്കുന്നു. ഈ വർഷത്തെ മാനസികാരോഗ്യ ദിനത്തിൻ്റെ സന്ദേശം 
 ' ആത്മഹത്യാ പ്രതിരോധം മാനസികാരോഗ്യ പരിപാലനത്തിലൂടെ '  എന്നാണ് .
ലോകത്തെമ്പാടും വർദ്ധിച്ചു വരുന്ന ആത്മഹത്യാ നിരക്കും ആത്മഹത്യാ പ്രവണതയും ആശങ്ക ജനിപ്പിക്കുന്നതാണ് .
പ്രത്യേകിച്ച് വികസിത രാജ്യങ്ങളിൽ ഇത് വലിയ ഒരു പൊതുജനാരോഗ്യ പ്രശ്നമാണ് .
➡ലോകത്ത് വർഷത്തിൽ 8 ലക്ഷം ആത്മഹത്യകൾ നടക്കുന്നുണ്ടെന്ന് W H O കണക്കുകൾ പറയുന്നു .
➡അതായത് 40 second ൽ ഒരു ആത്മഹത്യ വീതം .
( ആത്മഹത്യാശ്രമം നടത്തുന്നവരുടെ എണ്ണം ഇതിലും വളരെ കൂടുതലാണ് )
➡ലോകത്ത് നടക്കുന്ന 17% ആത്മഹത്യകളും ഇന്ത്യയിലാണ് നടക്കുന്നത് .
➡ഇന്ത്യൻ ജനതയിൽ1% എങ്കിലും ആത്മഹത്യാ പ്രവണതയുള്ളവരാണ് എന്ന് പറയുന്നു .
➡ആത്മഹത്യാ പ്രവണതക്ക് ഒരു പാടു കാരണങ്ങൾ നിരത്താനാകും .
➡ മെഡിക്കൽ ആയിട്ടുള്ള കാരണങ്ങൾ ( Biological )
➡ സാമൂഹ്യപരമായ കാരണങ്ങൾ 
( സാമ്പത്തിക പ്രശ്നങ്ങൾ, കുടുംബ പ്രശ്നങ്ങൾ).
ആത്മഹത്യകളെ കുറിച്ചുള്ള വാർത്തകളിൽ പലപ്പോഴും സാമൂഹ്യപരമായ കാരണങ്ങൾ ചർച്ചകളിൽ നിറഞ്ഞു നിൽക്കാറുണ്ട്, പക്ഷേ ജൈവികമായിട്ടുള്ള / Medical ആയിട്ടുള്ള കാരണങ്ങൾ                    (ഉദാ.വിഷാദരോഗം) തിരിച്ചറിയപ്പെടാതെ പോകുന്നു എന്നത് നമ്മൾ ശ്രദ്ധിക്കേണ്ട വസ്തുതയാണ്.
50% ആത്മഹത്യകളിലെങ്കിലും നിർണ്ണയിക്കപ്പെടാതെ / ചികിത്സിക്കപ്പെടാതെ പോകുന്ന മാനസിക രോഗങ്ങളുണ്ട് എന്ന് പറയുന്നു.
അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്
 വിഷാദരോഗം. ലഹരി അടിമത്തം, ചില വ്യക്തിത്യ പ്രശ്നങ്ങൾ ഒക്കെ ആത്മഹത്യക്ക് കാരണമാകാറുണ്ട്.
മാനസിക രോഗങ്ങൾ നേരത്തേ കണ്ടെത്തി കൃത്യമായ ചികിത്സ നൽകാനായാൽ ആത്മഹത്യ പ്രവണതയും ആത്മഹത്യകളും നമുക്ക് ഒരു പരിധി വരെ തടയാൻ സാധിക്കും . അതോടൊപ്പം സാമൂഹ്യപരമായ കാരണങ്ങൾക്കുള്ള പരിഹാരവും ആത്മഹത്യാ പ്രതിരോധത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്.
ഈ വർഷത്തെ മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനിൽക്കുന്ന മാനസികാരോഗ്യ ബോധവൽക്കരണ പരിപാടികളാണ് സംഘടിപ്പിക്കപ്പെടുന്നത്. ഒക്ടോബർ നാലാം തീയതി വെള്ളിയാഴ്ച ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായി മാനന്തവാടി ജില്ലാ ആശുപത്രി കോൺഫറൻസ് ഹാളിൽ വച്ച് ചിത്രരചനാമത്സരം.  അന്നേദിവസം കണിയാമ്പറ്റ ബിഎഡ് കോളേജിൽ വെച്ച് മാനസിക ആരോഗ്യ ബോധവൽക്കരണ പരിപാടി. ഒക്ടോബർ 5  ശനിയാഴ്ച മാനന്തവാടി ജില്ലാ ആശുപത്രി പരിസരത്ത് വച്ച് ചിത്രകല പ്രദർശനവും സാംസ്കാരിക പരിപാടിയും, ഒൿടോബർ 7 തിങ്കളാഴ്ച മീനങ്ങാടി വച്ച്  രോഗികളുടെ കുടുംബാംഗങ്ങൾക്ക് ആയുള്ള ബോധവൽക്കരണ പരിപാടി. ഒൿടോബർ 8 ചൊവ്വാഴ്ച തരിയോട്  സാമൂഹ്യ ആരോഗ്യ കേന്ദ്രം കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന പകൽവീട്ടിൽ വച്ച് ബോധവൽക്കരണപരിപാടി. ഒക്ടോബർ 9 ബുധനാഴ്ച പനമരം സമൂഹ ആരോഗ്യ കേന്ദ്രത്തിൽ വച്ച് നേഴ്സിങ് വിദ്യാർത്ഥികൾക്കായുള്ള ക്വിസ് മത്സരം. ഒൿടോബർ 10 ന് വ്യാഴാഴ്ച മേപ്പാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് ദിനാചരണം പൊതുപരിപാടി സംഘടിപ്പിക്കുന്നു.  ജില്ലാ മെഡിക്കൽ ഓഫീസ് ആരോഗ്യം,   
ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെയും.         (DMHP) ദേശീയ ആരോഗ്യ ദൗത്യത്തിന്റേയും(NHM) ആഭിമുഖ്യത്തിലാണ് പരിപാടികൾ നടത്തപ്പെടുന്നത് എന്ന് സംഘാടകർ മാനന്തവാടിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *