March 29, 2024

മാനസികാരോഗ്യ ബോധവത്കരണ പരിപാടികള്‍ തുടങ്ങി

0
മാനന്തവാടി:   മാനസികാരോഗ്യ ദിനത്തിന്റെ ഭാഗമായി  ഒരാഴ്ച നീണ്ടു നില്‍ക്കുന്ന മാനസികാരോഗ്യ  ബോധവത്കരണ പരിപാടികള്‍ ജില്ലയില്‍ തുടങ്ങി.  വെള്ളിയാഴ്ച ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.  കണിയാമ്പറ്റ ബി.എഡ്.  കോളേജില്‍വെച്ച്  ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു.  ശനിയാഴ്ച രാവിലെ 9.30 മുതല്‍ മാനന്തവാടി ജില്ലാ ആശുപത്രി  പരിസരത്ത് ചിത്രകലാ പ്രദര്‍ശനവും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും. തിങ്കളാഴ്ച രാവിലെ 10-ന്  മീനങ്ങാടി സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ വെച്ച്  മാനസിക രോഗമുള്ളവരുടെ കുടുംബാംഗങ്ങള്‍ക്കായി  ബോധവത്കരണ പരിപാടി സംഘടിപ്പിക്കും. ചൊവ്വാഴ്ച രാവിലെ 10-ന്  തരിയോട് സാമൂഹ്യാരോഗ്യകേന്ദ്രത്തിന്റെ പരിസരത്തെ പകല്‍വീട്ടില്‍ വെച്ച് ബോധവത്കരണ പരിപാടി. ബുധനാഴ്ച ഉച്ചയ്ക്ക് 2.30-ന് പനമരം സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ വെച്ച് നഴ്്‌സിങ് വിദ്യാര്‍ഥികള്‍ക്കായി  ക്വിസ് മത്സരം. ലോകമാനസികാരോഗ്യ ദിനമായ ഒക്ടോബര്‍ 10-ന് മേപ്പാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ദിനാചരണം സംഘടിപ്പിക്കും. ജില്ലാ മെഡിക്കല്‍  ഓഫീസ് ആരോഗ്യം, ജില്ലാ മാനസികാരോഗ്യ പദ്ധതി, ദേശീയ ആരോഗ്യ ദൗത്യം എന്നിവ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.  ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. പ്രിയാ സേനന്‍, മെന്റല്‍ ഹെല്‍ത്ത്  പ്രോഗ്രാം നോഡല്‍ഓഫീസര്‍  ഡോ. ഹരീഷ് കൃഷ്ണന്‍, ആര്‍ദ്രം പദ്ധതി നോഡല്‍ ഓഫീസര്‍  ഡോ. മിഥുന്‍ പ്രകാശ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *