April 28, 2024

കൈനിറയെ സമ്മാനങ്ങളും മന്സ്സ് നിറയെ സ്‌നേഹവും നല്‍കി ജയകൃഷ്ണന് തരുവണ പൗരാവലിയുടെ സ്വീകരണം.

0
Img 20191005 175038 1.jpg

വെള്ളമുണ്ട;രണ്ട് കുരുന്നുകളുടെ ജീവന്‍ രക്ഷപ്പെടുത്തിയ ഒമ്പതാം ക്ലാസ്സുകാരന് കൈനിറയെ സമ്മാനവും മനസ് നിറയെ സ്‌നേഹവും നല്‍കി തരുവണ പൗരാവലിയുടെ സ്വീകരണം.കല്ലോടി ഹൈസ്‌കൂള്‍ 9-ാം ക്ലാസ് വിദ്യാര്‍ത്ഥി എടവക പാതിരിച്ചാല്‍ എരണക്കൊല്ലി ജയകൃഷ്ണനെയാണ് വേറിട്ട രീതിയിലുള്ള സ്വീകരണം ഒരുക്കിയത്.അമ്പതോളം സമ്മാനപ്പൊതികള്‍,സ്വര്‍ണ്ണപ്പതക്കം,സൈക്കിള്‍,കമ്പ്യൂട്ടര്‍ ടേബിള്‍,നിരവധിപേരുടെ കേഷ്‌പ്രൈസ്,വിവിധ സംഘടനകളുടെ മൊമെന്റോകള്‍, തുടങ്ങി കൈനിറയെ സമ്മാനങ്ങളോരുക്കിയാണ് തരുവണ പൗരാവലി ജയകൃഷ്ണന് സ്വീകരണമൊരുക്കിയത്.തരുവണയിലെ സ്വീകരണ സ്ഥലത്ത് നിന്നും അമ്പതോളം വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജയകൃഷ്ണനെയും കുടുംബത്തെയും തിരികെ വീട്ടിലെത്തിച്ചത്.കഴിഞ്ഞ മാസം 29 ന് പാതിരിച്ചാല്‍ കരിങ്കല്‍ കോറിയില്‍ ആമ്പല്‍ പറിക്കാനായിറങ്ങിയ തരുവണ സ്വദേശികളായ കാട്ടുമഠത്തില്‍ അമീന്‍,സഫ്വാന്‍ എന്നീ കുട്ടികളെയായിരുന്നു ജയകൃഷ്ണന്‍ വെള്ളത്തിലിറങ്ങി രക്ഷപ്പെടുത്തിയത്.അപകടത്തില്‍ ഷാമില്‍ എന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരണപ്പെടുകയും ചെയ്തിരുന്നു.തരുവണയിലെ മുഴുവന്‍ രാഷ്ട്രീയ സാമൂഹ്യസംഘടനകളുടെയും പ്രവാസി സംഘടനകളുടയും സ്‌കൂള്‍ പിടിഎ കളുടെയും നേതൃത്വത്തിലായിരുന്നു ജയകൃഷ്ണന് സ്വീകരണമൊരുക്കിയത്.സ്വീകരണ പരിപാടി സ്ഥലം എം എല്‍ എ ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ജില്ലാ പഞ്ചായത് പ്രസിഡന്റ് കെ ബി നസീമ,പഞ്ചായത് പ്രസഡന്റ് മാരായ പി തങ്കമണി,ഉഷാവിജയന്‍,വാര്‍ഡംഗങ്ങളായ കാഞ്ഞായി ഇബ്രാഹിംഹാജി,എ ജോണി,മനുകുഴിവേലി,കമ്പ അബ്ദുള്ള ഹാജി, തുടങ്ങിയവര്‍ പ്രസംഗിച്ചു.ജയകൃഷ്ണനുള്ള സമ്മാനങ്ങള്‍ വിവിധ സംഘടനാ ഭാരവാഹികള്‍ കൈമാറി.പിസി ഇബ്രാഹിംഹാജി,കെസികെ നജ്മുദ്ദീന്‍ അബ്ദുള്ള പള്ളിയാല്‍ എന്നിവരാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *