October 19, 2026

വയനാട് ജില്ലാ കരാട്ടേ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു

0
IMG-20191010-WA0005.jpg
By ന്യൂസ് വയനാട് ബ്യൂറോ
 . 
പുല്‍പ്പള്ളി:. ഇരുപത്തിയൊന്‍മ്പതാമത് വയനാട് ഡിസ്ട്രിക്ട് കരാട്ടേ ചാമ്പ്യന്‍ഷിപ്പ് പുല്‍പ്പള്ളി കബനി ഓഡിറ്റോറിയത്തില്‍ പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് . കെ.ജെ.പോള്‍ ഉദ്ഘാടനം ചെയ്തു. വയനാട് ഡിസ്ട്രിക്ട് കരാട്ടേ ഡൊ അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് സെന്‍സി ഷിബു കുറുമ്പേമഠം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ.ഓ.ആര്‍.രഘു മുഖ്യ പ്രഭാക്ഷണം നടത്തി. സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട്  സലിം കടവന്‍ സമ്മാനദാനം നടത്തി. സ്പോര്‍ട്സ് കൗണ്‍സില്‍ നോമിനി സെന്‍സി അനില്‍കുമാര്‍, അസോസിയേഷന്‍ ട്രഷറര്‍ സെന്‍സി ഷിജു മാത്യു, സെന്‍സി നിസാര്‍ പി.ഈ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.കേരള സ്പോര്‍ട്സ് കൗണ്‍സിലിന്റെ അംഗീകാരത്തോടെ കേരള കരാട്ടേ അസോസിയേഷന്‍ ഒക്ടോബര്‍ 19,20 തീയ്യതികളില്‍ തൃശ്ശൂരില്‍ നടത്തുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായിട്ടാണ് ജില്ലാ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ക്യോഷി സുരേഷ് പി.വി.സ്വാഗതവും സെന്‍സി സജി.പി.പി നന്ദിയും പറഞ്ഞു.
വയനാട്ടിലെ അംഗീകൃത കരാട്ടേ സ്ക്കൂളുകളില്‍ നിന്നും മുന്നോറോളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *