March 29, 2024

ജനകീയ ദുരന്തനിവാരണം: കര്‍മ്മപഥത്തിലേക്ക് സേന ഒരുങ്ങുന്നു: · ആദ്യഘട്ട പരിശീലനം ഒക്‌ടോബര്‍ 14 ന്

0
    സേവന സന്നദ്ധരായ യുവാക്കളെ അണിനിരത്തി ജില്ലയില്‍ രൂപീകരിച്ച സംസ്ഥാനത്തെ ആദ്യത്തെ ജനകീയ ദുരന്ത നിവാരണ സേനയുടെ പരിശീലനങ്ങള്‍ക്ക് ഒക്‌ടോബര്‍ 14 ന് തുടക്കമാകും. ജില്ലാപഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത അഞ്ഞൂറോളം പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്.  കല്‍പ്പറ്റ നഗരസഭാ ടൗണ്‍ ഹാളില്‍ ഉച്ചയ്ക്ക് 1.30 മുതലാണ് ആദ്യഘട്ട പരിശീലനം. ദുരന്ത മുഖത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍, ദുരന്ത നിവാരണം, ആതുര സേവനം തുടങ്ങിയ മേഖലകളിലും വിവിധ ഘട്ടങ്ങളിലായി സന്നദ്ധരായവര്‍ക്ക് പരിശീലനം നല്‍കും. പഞ്ചായത്ത് തലത്തിലും ജനകീയ ദുരന്ത നിവാരണ സേനയിലേക്കുളള രജിസ്‌ട്രേഷന്‍ ഇതോടൊപ്പം നടക്കുന്നുണ്ട്. ജില്ലയില്‍ 4000 പേര്‍ അടങ്ങുന്ന ദുരന്ത നിവാരണ സേനയെ ഒരുക്കുന്നതിനുളള പ്രവര്‍ത്തനമാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ജില്ലാ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ പരിശീലന പരിപാടികളില്‍ പങ്കെടുക്കണമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ പറഞ്ഞു.


  ദുരന്ത നിവാരണ സേനയില്‍ അംഗങ്ങളാകുന്നവര്‍ക്ക് ഫയര്‍ഫോഴ്‌സ്, ദുരന്ത നിവാരണ അതോറിറ്റി, ആരോഗ്യ വകുപ്പ് എന്നിവര്‍ ചേര്‍ന്നാണ് പരിശീലനം നല്‍കുക. പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ദുരന്ത നിവാരണ സേന രൂപീകരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പഞ്ചായത്ത് ഇത്തരത്തില്‍ സേന രൂപീകരിക്കാന്‍ മുന്നിട്ടിറങ്ങിയത്. ജൈവവൈവിധ്യം മാനേജ്‌മെന്റ് കാലാവസ്ഥ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം, ദുരന്ത നിവാരണം എന്ന നൂതന പദ്ധതിയില്‍പ്പെടുത്തിയാണ് സേനയുടെ രൂപീകരണം. ഇതിനായി 25 ലക്ഷം രൂപയാണ്  നീക്കിവെച്ചിരിക്കുന്നത്. രക്ഷാപ്രവര്‍ത്ത നത്തിന് സഹായകരമാകുന്ന ഉപകരണങ്ങളും പദ്ധതിയുടെ ഭാഗമായി ജില്ലാപഞ്ചായത്ത് ഫയര്‍ഫോഴ്‌സിന് നല്‍കും. പരിശീലനം പൂര്‍ത്തിയാക്കിവരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുളള ഡയറക്ടറിയും തയ്യാറാക്കുന്നുണ്ട്. ഇതോടെ പ്രാദേശികമായി ഉണ്ടാകുന്ന ഏതൊരു ദുരന്ത സാഹചര്യങ്ങളേയും വളരെ പെട്ടെന്ന് തന്നെ നേരിടാന്‍  സേന സജ്ജമാകും.

  പ്രളയത്തില്‍  പുത്തുമലയിലും ജില്ലയിലെ മറ്റ് ദുരന്തബാധിത പ്രദേശങ്ങളിലേയും  രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിച്ച സബ്കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന് ജില്ലയിലെ മുഴുവന്‍ ദുരന്ത നിവാരണ പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ യാത്രയപ്പ് നല്‍കും. ദുരന്ത നിവാരണ സേന പരിശീലനത്തില്‍ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, ജില്ലാ പഞ്ചായത്തംഗങ്ങള്‍ പങ്കെടുക്കും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *