April 26, 2024

ക്ഷീരകര്‍ഷകര്‍ക്ക് പരിശീലനം

0


കോഴിക്കോട് നടുവട്ടത്തുളള  കേരളസര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ഒക്‌ടോബര്‍ 14 മുതല്‍ 19 വരെ ക്ഷീരകര്‍ഷകര്‍ക്ക് ശാസ്ത്രീയ പശുപരിപാലനത്തില്‍ പരിശീലനം നല്‍കുന്നു. ജില്ലയില്‍ നിന്ന് പങ്കെടുക്കുന്നവര്‍ 14 ന് രാവിലെ 10 നകം ബാങ്ക് പാസ്സ് ബുക്കും പകര്‍പ്പും,  ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും, 20 രൂപ രജിസ്‌ട്രേഷന്‍ ഫീസുമായി ക്ഷീര പരിശീലന കേന്ദ്രത്തില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ 0495 2414579 എന്ന ഫോണ്‍ നമ്പരിലോ ബ്ലോക്ക് തലത്തിലുള്ള ക്ഷീര വികസന സര്‍വ്വീസ് യൂണിറ്റുമായോ ബന്ധപ്പെടാവുന്നതാണെന്ന് ക്ഷീരപരിശീലന കേന്ദ്രം പ്രിന്‍സിപ്പാള്‍ അറിയിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *