April 19, 2024

കാഴ്ചയുള്ളവരുടെ കണ്ണ് തുറപ്പിക്കാൻ കാഴ്ചയില്ലാത്തവർക്ക് ഐക്യദാർഢ്യവുമായി ലോക കാഴ്ചദിനത്തിൽ അന്ധനടത്തം.

0
Img 20191011 Wa0339.jpg
കല്‍പ്പറ്റ: ലോക കാഴ്ചാദിനാചരണത്തിന്റെ ഭാഗമായി പ്രൊജക്റ്റ് വിഷന്റെ നേതൃത്വത്തില്‍ ഡിഎം വിംസ് ആശുപത്രി, മാനന്തവാടി ഗവ. എന്‍ജിനീയറിംഗ് കോളജ്, എന്‍എസ്എസ്, ചേംബര്‍ ഓഫ് കോമേഴ്‌സ്  എന്നിവരുടെ സഹകരണത്തോടെ കല്‍പ്പറ്റ, മേപ്പാടി, മാനന്തവാടി എന്നീ നഗരങ്ങളില്‍ ബ്ലൈന്‍ഡ് വാക്ക് നടത്തി. 
നേത്രദാനം പ്രോത്സാഹിപ്പിക്കുക, നേത്രദാനത്തിന്റെ സന്ദേശം നല്‍കുക, നേത്രദാനത്തെ ക്കുറിച്ചുള്ള ആശങ്കകളും മിഥ്യാധാരണകളും നീക്കംചെയ്യുക, കാഴ്ച ഇല്ലാത്തവരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ബ്ലൈന്‍ഡ് വാക്ക് നടത്തിയത്. കാഴ്ചയുള്ളവര്‍ കണ്ണുകള്‍കെട്ടി കാഴ്ചയില്ലാത്തവരുടെ കൈപിടിച്ച് പൊതു നിരത്തിലൂടെ ഒരു കിലോമീറ്റര്‍ നടന്നു. ബ്ലൈന്‍ഡ് വാക്ക് നയിച്ചത് യഥാര്‍ഥത്തില്‍ അന്ധത അനുഭവിക്കുന്നവര്‍ തന്നെയാണ്. 
ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ നടന്ന പരിപാടി വയനാട് ആര്‍ടിഒ എം.പി. ജെയിംസ് ഫഌഗ് ഓഫ് ചെയ്തു. എന്‍എംഎസ്എം, ഫാത്തിമ നഴ്‌സിംഗ് കോളജ്, എസ്‌കെഎംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സ്റ്റുഡന്റ് പോലീസ്, ഷെല്‍ട്ടര്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന സമാപന സമ്മേളനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ ബിജു ജെയിംസ് നേത്രദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജോണി പാറ്റാനി, ഫാ. തോമസ് ജോസഫ് തേരകം, എംവിഐ പ്രേമരാജ്, സിബു ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. ഡോ. സെബാസ്റ്റ്യന്‍ സന്ദേശം നല്‍കി. ഷനൂപ് ജോര്‍ജ്, ജോമോന്‍ ജോസഫ്, സിമി മാത്യു എന്നിവര്‍ പങ്കെടുത്തു.
ഡിഎം വിംസിന്റെ നേതൃത്വത്തില്‍ മേപ്പടിയില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സഹദ് ഫഌഗ് ഓഫ് ചെയ്തു. സെന്റ് ജോസഫ്‌സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഡിഎം വിംസ് മെഡിക്കല്‍ കോളജ്, കോളജ് ഓഫ് നഴ്‌സിംഗ്, ഫര്‍മസി, ഷെല്‍ട്ടര്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന സമാപന സമ്മേളനത്തില്‍ ഡോ. ഷാനവാസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിംസ് ഹോസ്പിറ്റല്‍ നേത്രവിഭാഗം മേധാവി ഡോ. പ്രഭാകര്‍ കമ്മത് പങ്കെടുത്തു. നേത്രദാന സന്ദേശം ഡോ. ഫെലിക്‌സ് ലാല്‍ നല്‍കി. 
ഗവ. എന്‍ജിനീയറിംഗ് കോളജില്‍ എന്‍എസ്എസിന്റെ നേതൃത്വത്തില്‍ മാനന്തവാടിയില്‍ നടന്ന ചടങ്ങ്  എന്‍എസ്എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസര്‍ എം.എം. അനസ് ഫ്ഌഗ് ഓഫ് ചെയ്തു. സെന്റ് മേരീസ് കോളജ്, ന്യൂ മാന്‍സ് കോളജ്, ജിവിഎച്ച്എസ്എസ്, കോഓപ്പറേറ്റീവ് കോളജ്, ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, സ്‌നേഹാലയം ചാരിറ്റി എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന സമാപന സമ്മേളനത്തില്‍ യു.വി. അഫ്രീത്, ദൃശ്യ സന്തോഷ്, അതുല്യ, ആസ്വിന്‍, അനസ്, ജിതിന്‍ കെ. ദേവസ്യ, സുജിത എന്നിവര്‍ പ്രസംഗിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *