August 15, 2026

മാർക്ക് ദാനം: മന്ത്രി കെ ടി ജലീലിന്‍റെ കോലം കത്തിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

0
IMG_20191018_194000.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: മാര്‍ക്ക്ദാന സംഭവത്തില്‍ പ്രതിക്കൂട്ടിലായ മന്ത്രി കെ ടി ജലീല്‍ രാജി വെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി കല്‍പ്പറ്റ ടൗണില്‍ പ്രതിഷേധപ്രകടനവും മന്ത്രിയുടെ കോലം കത്തിക്കലും നടത്തി. വിവാദമായ മാര്‍ക്ക് ദാന തീരുമാനത്തിന് പിന്നില്‍ മന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ എത്രയും വേഗം രാജി വെച്ച് അന്വേഷണത്തെ നേരിടണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് പ്രതിരോധത്തിലായ മന്ത്രി പിടിച്ചുനില്‍ക്കാന്‍ പുറത്തുപറഞ്ഞതെല്ലാം പച്ചക്കള്ളമായിരുന്നുവെന്ന് ദൃശ്യങ്ങള്‍ സഹിതം പുറത്തുവന്നതോടെ ബോധ്യപ്പെട്ട് കഴിഞ്ഞിരിക്കുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. നിയോജകമണ്ഡലം പ്രസിഡന്‍റ് പി പി റെനീഷ് ഉദ്ഘാടനം ചെയ്തു. സാലി റാട്ടക്കൊല്ലി, രോഹിത് ബോധി, പി ഷംസുദ്ദീന്‍, ഷൈജല്‍ വി സി, ബിന്‍ഷാദ്, മന്‍സൂര്‍ പി എം, അരുണ്‍ദേവ്, ബിജു റിപ്പണ്‍, ബിനീഷ് വി എം, ശ്രീജിത്ത് കെ ടി തുടങ്ങിയവര്‍ സംസാരിച്ചു. മാത്യു, സുബൈര്‍ പി കെ, മന്‍സൂര്‍ മായന്‍, ബാവ റാഷി, വിനോജ്, ആന്‍റണി ടി ജെ, പ്രകാശ് കല്‍പ്പറ്റ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *