April 20, 2024

കേരള ലോകായുക്ത ക്യാമ്പ് സിറ്റിംഗ് നവംബര്‍ 4 ന്

0

ലോകായുക്ത ക്യാമ്പ് സിറ്റിംഗ്
കേരള ലോകായുക്ത ക്യാമ്പ് സിറ്റിംഗ് നവംബര്‍ 4 ന് കണ്ണൂര്‍ ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് കോണ്‍ഫറന്‍സ് ഹാളിലും 5, 6 തിയ്യതികളില്‍ തലശ്ശേരി ഗവ. റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും 7, 8 തിയ്യതികളില്‍ കോഴിക്കോട് ലക്ഷദ്വീപ് കോര്‍ട്ട് ഹാളിലും നടക്കും. അന്നേ ദിവസങ്ങളില്‍ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികള്‍ സ്വീകരിക്കുമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.

ക്വട്ടേഷന്‍
ജില്ലയിലെ വിവിധ കോടതികളില്‍ സ്ഥാപിച്ചിട്ടുള്ള കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും അറ്റകുറ്റപണി ചെയ്യുന്നതിന് മത്സരാധിഷ്ഠിത ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ ഒക്‌ടോബര്‍ 25ന് 3 വരെ സ്വീകരിക്കും.  ഫോണ്‍ 04936 202277.

അപേക്ഷ ക്ഷണിച്ചു
സി ഡിറ്റില്‍ മാധ്യമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.വെബ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ഡിപ്ലോമ, നോണ്‍ ലീനിയര്‍ എഡിറ്റിംഗ്, ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി എന്നിവയാണ് കോഴ്‌സുകള്‍. അവസാന തീയതി ഒക്‌ടോബര്‍ 26.  ഫോണ്‍ 0471 2721917.

തെറാപ്പിസ്റ്റ് നിയമനം
ബത്തേരി ബ്ലോക്ക് പരിധിയിലെ നാല് ഗ്രാമപഞ്ചായത്തികളിലെയും പി.എച്ച്.എസി.കളില്‍ മാസത്തില്‍ രണ്ടു തവണ ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് ഫിസിയോ തെറാപ്പിയും ബിഹേവിയന്‍ തെറാപ്പിയും നടത്തുന്നതിന് തെറാപ്പിസ്റ്റുകളെ നിയമിക്കുന്നു.  അപേക്ഷ ഒക്‌ടോബര്‍ 31നകം ബത്തേരി ബ്ലോക്ക് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ്.  ഓഫീസില്‍ ലഭിക്കണം.  04936 222844, 8281999317.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *