May 11, 2024

കുടുംബശ്രീ : ഭിന്നശേഷിക്കാര്‍ക്കുള്ള സൗജന്യ തൊഴില്‍ പരിശീലനത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു

0
.
കല്‍പ്പറ്റ: കുടുംബശ്രീ വയനാട്  ജില്ലാ മിഷന്‍റെയും, ദേശീയ ഗ്രാമ വികസന മന്ത്രാലയത്തിന്‍റെയും  നേതൃത്വത്തില്‍  ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന സൗജന്യ റെസിഡന്‍ഷ്യല്‍ തൊഴില്‍ പരിശീലനത്തിന് ബിരുദം, ബിരുദനന്തര ബിരുദം, +2 അല്ലെങ്കില്‍ 10 തരം യോഗ്യതയുള്ള 18 നും 35  നും ഇടയില്‍ പ്രായമുള്ള യുവതിയുവാക്കളില്‍ നിന്ന്  അപേക്ഷ ക്ഷണിക്കുന്നു. ബുദ്ധി വൈകല്യവും പഠന വൈകല്യവും ഒഴികയുള്ള എല്ലാ ഭിന്നശേഷിക്കാര്‍ക്കും 3 മാസത്തെ കസ്റ്റമര്‍ റിലേഷന്‍ഷിപ് മാനേജ്മ്ന്‍റ്െ കോഴ്സിന് അപേക്ഷിക്കാം. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക് ഗവ: സര്‍ട്ടിഫിക്കറ്റും വിവിധ കമ്പനികളില്‍ ജോലിയും നല്‍കുന്നതാണ്. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 22 ന് രാവിലെ 10 മണിക്ക് കല്‍പ്പറ്റ മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന പ്രോഗ്രാമില്‍ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
   കൂടുതല്‍ വിവരങ്ങള്‍ക്ക്  9605604252, 7907229190, 9526211564, 8949429025 നമ്പറില്‍ ബന്ധപെടുക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *