April 26, 2026

അറിഞ് നേടാം: സെമി ഫൈനൽ നേടാം.

0
IMG-20191018-WA0421.jpg
By ന്യൂസ് വയനാട് ബ്യൂറോ
 ڈ
പടിഞ്ഞാറത്തറ : പേരാല്‍ ഗവ.എല്‍.പി  സ്കൂളില്‍ കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ തുടര്‍ന്നു വരുന്ന ڇഅറിഞ്ഞു നേടാംڈ പൊതു വിജ്ഞാന വര്‍ദ്ധന പരിപാടിയുടെ സെമിഫൈനല്‍ മത്സരം നടത്തി. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും  മത്സരത്തില്‍ പങ്കെടുത്തത് ഒരു പുതുമയുള്ള അനുഭവമായി. മള്‍ട്ടി മീഡിയ സൗകര്യങ്ങള്‍ ഉപയോഗിച്ച് നടത്തിയ ക്വിസ്സ് മത്സരത്തില്‍ സഫ.എന്‍.എസ് ഒന്നാം സ്ഥാനവും ഫാത്തിമ സ്വല്ലത്ത് രണ്ടാം സ്ഥാനവും ആയിഷ മുദുഹ.പി.എ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്കൂള്‍ പ്രധാനാധ്യാപകന്‍ പ്രേമദാസ്.വി.പി ക്വിസ്സ് മാസ്റ്ററായി. സന്ധ്യ.സി.കെ, നൂര്‍ജഹാന്‍.കെ.കെ, അബൂബക്കര്‍.എം.പി, ലതിക.കെ.എ, സ്വപ്ന എന്നിവര്‍ നേതൃത്വം നല്‍കി. 17 രക്ഷിതാക്കളടങ്ങിയ ടീം മത്സരത്തില്‍ പങ്കെടുത്തു. വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *