May 30, 2026

ജയിൽ ദിനാഘോഷം നടത്തി

0
mty-mla-20.jpg
By ന്യൂസ് വയനാട് ബ്യൂറോ


മാനന്തവാടി ∙ ജില്ലാ ജയിലിൽ 10 ദിവസം നീണ്ട് നിന്ന പരിപാടികളോടെ ജയിൽ
ദിനാഘോഷം നടത്തി. സമാപന സമ്മേളനം ഒ.ആർ. കേളു എം.എൽ.എ ഉദ്ഘാടനം ചെയ്തു.
നഗരസഭാ അധ്യക്ഷൻ വി.ആർ. പ്രവീജ് അധ്യക്ഷത വഹിച്ചു. വിവിധ മത്സരങ്ങളിൽ
വിജയിച്ച അന്തേവാസികൾക്ക് നഗരസഭാ ഉപാധ്യക്ഷ ശോഭ രാജൻ സമ്മാനങ്ങൾ നൽകി.
പരമാപരാഗത നെൽവിത്ത് കർഷകൻ ചെറുവയൽ രാമൻ ക്ലാസെടുത്തു. ജയിൽ സൂപ്രണ്ട്
കെ.വി. ബൈജു, നഗരസഭാ കൗൺസിലർ പ്രതിഭാ ശശി, ഡബ്ല്യുഎസ്എസ് ഡയറക്ടർ ഫാ. പോൾ
കൂട്ടാല, ഡെപ്യൂട്ടി പ്രിസൺ ഒാഫിസർ സി.എം. പോൾ എന്നിവർ പ്രസംഗിച്ചു.
വിവിധ ദിവസങ്ങളിലായി കലാപരിപാടികളും ക്ലാസുകളും മത്സരങ്ങളും നടന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *