April 26, 2024

നാടിനെ ഭീതിയിലാഴ്ത്തിയ കൊമ്പനാനകളെ കാട് കയറ്റി.

0
കൽപ്പറ്റ: 

നാലുദിവസത്തോളം നാടിനെ   ഭീതിയിലാഴ്ത്തിയ    കൊമ്പനാനകളെ  കാടുകയറ്റി.  ഇന്നലെ രാത്രി 10.30 ഓടെ മുത്തങ്ങയിൽ നിന്നുള്ള കുങ്കിയാനകളുടെ സഹായത്തോടെയാണ് രണ്ട്  കാട്ടാനകളെ കാടു കയറ്റിയത്. മരിയനാട് വനത്തിലേക്കാണ് ആനകൾ കയറിയത്. കമ്പളക്കാട്, കരണി, ചൂതുപ്പാറ, മാനികാവ് എന്നീ ഭാഗങ്ങളിലാണ് രണ്ട് കാട്ടാനകൾ നാട്ടുകാരെ വിറപ്പിച്ചത്. വനം വകുപ്പ് വാച്ചറെ ആക്രമിച്ചആന ഉൾപ്പെടെ രണ്ട് കൊമ്പന്മാരാണ് ജനവാസകേന്ദ്രത്തിൽ ഇറങ്ങിയത്. പടക്കം പൊട്ടിച്ച് ജനവാസകേന്ദ്രത്തിൽ നിന്നും തുരത്താനായിരുന്നു ആദ്യം വനംവകുപ്പ് ശ്രമം. എന്നാൽ ആനകൾ ജനവാസ കേന്ദ്രത്തിൽ നിന്നും നീങ്ങിയില്ല. തുടർന്നാണ് മുത്തങ്ങയിൽ നിന്നും എത്തിച്ച കുങ്കിയാനയെ ഉപയോഗിച്ച് കാട്ടാനകളെ തുരത്താൻ ശ്രമം തുടങ്ങിയത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ ആനകൾ വനത്തിലേക്ക് നീങ്ങാൻ തുടങ്ങി. അഞ്ചു കിലോമീറ്ററോളം ദൂരം പിന്നിട്ടാണ് മരിയനാട് വനത്തിലേക്ക് ആനകൾ കയറിയത്. തുടർന്നാണ് വനപാലകർ മടങ്ങിപ്പോയത്.നാല് ദിവസം നാട്ടുകാരും വനപാലകരും നടത്തിയ അവിശ്രാന്ത പരിശമമാണ്  ഞായറാഴ്ച്ച രാത്രിയോടെ ഫലം കണ്ടത്. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *