April 18, 2024

ടേക്ക് ഇറ്റ് ഈസി ഹിറ്റാകുന്നു: ഒപ്പം കവി ജിത്തു തമ്പുരാനും.

0
Img 20191021 153104.jpg
കൽപ്പറ്റ:ടെയ്ക് ഇറ്റ് ഈസി   എന്ന സിനിമ ഹിറ്റായപ്പോൾ വയനാടിന്റെ സ്വന്തം കവി ജിത്തു തമ്പുരാനും ഹിറ്റായി.
താരബാഹുല്യമൊന്നുമില്ലാതെ  നിർമ്മിച്ച സിനിമ   റിലീസ് ആയപ്പോൾ അത് വയനാടിന്റെ സുവർണ്ണ സന്തോഷമായി . വയനാടിന്റെ സ്വകാര്യ അഹങ്കാരമായ യുവകവി ജിത്തു തമ്പുരാൻ എഴുതിയ ആടിപ്പാടി പറക്കാം, മലരിതളിൽ….. ഇങ്ങനെ തുടങ്ങുന്ന രണ്ട് പാട്ടുകളാണ് ടെയ്ക് ഇറ്റ് ഈസിയിൽ ഉള്ളത് .രാജേഷ് ബാബു ശൂരനാട് ആണ് സംഗീതം.സംവിധാനം എ.കെ സത്താർ  .നിർമ്മാണം ഗിരീഷ് ഇ .തലശ്ശേരി ….ചിത്രത്തിൽ
പി.കെ ഗോപിയുടെ രചനയും ഉണ്ട്.
ന്യൂറോ ലിങ്ക്വിസ്റ്റിക് പ്രോഗ്രാമിങ്ങ് എന്ന പ്രത്യേകതയോടെയാണ് ഈ സിനിമ തിയേറ്ററുകളിൽ എത്തുന്നത്… ഇത് ജിത്തുവിന്റെ കന്നിച്ചിത്രമാണ് …കവിതയും പാട്ടും ഒരു പോലെ വഴങ്ങുന്ന ജിത്തുവിന്റെ തൂലികയിൽ നിന്ന് പിറവിയെടുത്ത ചലച്ചിത്രഗാനങ്ങളെ ആസ്വാദകർ ഇതിനോടകം  നെഞ്ചിലേറ്റിക്കഴിഞ്ഞു…. മുഴുവൻ സമയ കലാകാരനും സാമൂഹിക പ്രവർത്തകനുമായ ജിത്തു തമ്പുരാൻ പടിഞ്ഞാറത്തറ സ്വദേശിയാണ്. … മാനന്തവാടി ബയോവിൻ അഗ്രോ റിസർച്ച് സെന്ററിലെ ഡോക്യുമെന്റേഷൻ ഓഫീസറായ രമ്യയാണ് ഭാര്യ … ഏക മകൾ നീലാംബരി …
ഇതിനോടകം ഹിറ്റായ ഈ പാട്ടുകൾ Juke boxലും you Tube ലും Take it easy Malayalam Movie Songs എന്ന് ടൈപ്പ് ചെയ്താൽ ലഭ്യമാകും ..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *