November 9, 2026

വിവിധ പാർട്ടികളിൽ നിന്നും രാജിവെച്ച് സി.പി.ഐയിൽ ചേർന്നവർക്ക് സ്വീകരണം നൽകി..

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കോൺഗ്രസ്, സി.പി.എം തുടങ്ങിയ രാഷ്ട്രീയ പാർട്ടീകളിൽ നിന്നും രാജിവെച്ച് നിരവധി പേർ കുളത്താടയിൽ സി.പി.ഐയിൽ ചേർന്നു. സമകാലിക രാഷ്ട്രീയത്തിൽ പ്രസക്തമായതും ആർജവുമുള്ള പാർട്ടി സി.പി.ഐ ആണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തകർ സി.പി.ഐയിൽ ചേർന്നത്.പാർട്ടിയിൽ ചേർന്നവർക്ക് സ്വീകരണം നൽകി.ശശിപയ്യനിക്കൽ അധ്യക്ഷതവഹിച്ചു. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യൂട്ടിവ് അംഗം ജോണി മറ്റത്തിലാനി, ലോക്കൽ സെക്രട്ടറി ദിനേശ്ബബു, ബാലഗോപാലൻകുളത്താട, ഷാജി പറയിടത്തിൽ, പി.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.കാലവർഷകെടുതിയിൽ കൃഷി നശിച്ച കർഷകർക്ക് നൽക്കുവാനുള്ള കുടിശ്ശിക ഉൾപ്പെടെയുള്ള നഷ്ടപരിഹാരം ഉടൻ അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *