May 30, 2026

പരാതികൾക്ക് പരിഹാരമുണ്ട്: എല്ലാം ക്യാമറ നിരീക്ഷണത്തിലാണ്

0
PicsArt_10-21-04.14.59.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:കലാ,കായിക,ശാസ്ത്രമേളകളിൽ സംഘാടകർക്ക് സ്ഥിരം തലവേദനയാണ് ജഡ്ജ്‌മെന്റിലെ പിഴവുകളെ ചൊല്ലിയും മറ്റു  വേദികളു മായി ബന്ധപ്പെട്ട പരാതികളൊക്കെ . എന്നാൽ ആറാട്ടുതറയിൽ ശാസ്ത്രമേളക്കെത്തിയവർക്ക് പരാതി പറയാൻ സംഘാടകർ ഒരു പരിധിവരെ അവസരം നൽകില്ല.കാരണം മറ്റൊന്നുമല്ല എല്ലാ വേദികളും ക്യാമറ നിരീക്ഷണത്തിലാണ്. ജില്ലാ കൈറ്റിന്റെ നേതൃത്വത്തിൽ  ആറാട്ടുതറ ഗവ:ഹയർ സെക്കണ്ടറി സ്കൂൾ  ലിറ്റിൽ കൈറ്റ്സിന്റെ   പരിശീലനം ലഭിച്ച 30 ഓളം വിദ്യാർത്ഥികളെ ഉൾപ്പെടുത്തി  ഡിജിറ്റൽ ക്യാമറകൾ ഉപയോഗിച്ച് ഓരോ വേദികളും ക്യാമറ കണ്ണുകളിലാക്കുന്നത്. വേദികൾക്ക് പുറമെ സ്കൂളും പരിസരവും ക്യാമറയിൽ പകർത്തുകയും റെക്കോർഡ് ചെയ്യുകയും ചെയ്യുന്നുണ്ട്.ജഡ്ജ്‌മെന്റുകളടക്കം വിവിധ പരാതി പരിഹാരങ്ങൾക്ക് ഇത് പ്രയോജനം ചെയ്യുമെന്ന് കണക്കാക്കാം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *