May 30, 2026

യൂസഫിന്റെ വേർപാട് : നഷ്ടമായത് മികച്ച സംഘാടകനെ

0
IMG-20191021-WA0259.jpg
By ന്യൂസ് വയനാട് ബ്യൂറോ
എൻ ജി ഒ അസോസിയേഷൻ നേതാവ് കെ യൂസഫ് നിര്യാതനായി

കൽപ്പറ്റ: കേരള എൻജിഒ അസോസിയേഷൻ മീനങ്ങാടി ബ്രാഞ്ച് പ്രസിഡൻറും മണ്ണ് സംരക്ഷണ വകുപ്പിന്റെ എഞ്ചിനീയറിംഗ് ഹൈഡ്രോളജി ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റുമായ കെ യൂസഫ് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് നിര്യാതനായി. 1999ൽ സർവ്വീസിൽ പ്രവേശിച്ച നാൾ മുതൽ എൻജിഒ അസോസിയേഷന്റെ മുന്നണിപ്പോരാളിയായിരുന്നു. അവിഭക്ത വൈത്തിരി ബ്രാഞ്ചിന്റെയും സുൽത്താൻ ബത്തേരി ബ്രാഞ്ചിന്റെയും ഭാരവാഹിയായിരുന്നു. കഴിഞ്ഞ 5 വർഷമായി മീനങ്ങാടി ബ്രാഞ്ച് പ്രസിഡന്റായി പ്രവർത്തിക്കുന്നു. കാക്കവയൽ ഗവ: പി ടി എ വൈസ് പ്രസിഡന്റ്, തണൽ സന്നദ്ധ സംഘടനയുടെ പ്രവർത്തകർ, മഹല്ല് കമ്മിറ്റി പ്രവർത്തകൻ എന്നീ നിലകളിൽ പൊതുരംഗത്ത് സൗമ്യ സാന്നിധ്യമായിരുന്നു യൂസഫ്. ഭാര്യ: റംല മക്കൾ: അബ്ദുൾ ബാസിത് , റമീഫ, ആദില,
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *