November 9, 2026

കനത്തമഴയിലും ആവേശം കുറയാതെ ശാസ്ത്ര നഗരി ശ്രദ്ധേയം

0
PicsArt_10-21-04.44.11.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:  വയനാട് റവന്യൂ ജില്ലാ ശാസ്ത്രമേളയുടെ ആദ്യദിവസം കനത്ത മഴയെ അവഗണിച്ച് ആവേശം കുറയാതെ വിദ്യാർത്ഥി സാന്നിധ്യം ശ്രദ്ധേയം. ആറാട്ടുതറ ഗവ: ഹയർസെക്കണ്ടറി സ്കൂൾ  അങ്കണം  വേദിയാകുന്ന ശാസ്ത്രമേളയിൽ സാമൂഹ്യ,ശാസ്ത്ര,ഗണിത,ഐ.ടി,പ്രവർത്തി പരിചയം എന്നീ വിഭാഗങ്ങളിൽ നിന്നായി യൂ.പി,ഹൈസ്കൂൾ,ഹയർ സെക്കണ്ടറി,വി.എച്ച്.സി എന്നീ മേഖലകളിൽ നിന്നുള്ള 800 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.മാനന്തവാടി എം.എൽ.എ ഒ.ആർ കേളു മേള ഉദ്‌ഘാടനം നിർവഹിച്ചു. രാവിലെ മുതൽ തുടങ്ങിയ മഴക്ക് ശമനം ഇല്ലെങ്കിലും വിട്ടുകൊടുക്കാൻ വിദ്യാർത്ഥികളും തയ്യാറായിരുന്നില്ല. മത്സരിക്കാനും, പ്രോത്സാഹിപ്പിക്കാനും വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവില്ലാതെ ഇരുന്നതാണ് ഈ ശാസ്ത്രമേളയെ വ്യത്യസ്തമാക്കിയത്.
          ആര്യ ഉണ്ണി
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *