April 26, 2024

കുടുംബശ്രീ : ഭിന്നശേഷിക്കാര്‍ക്കുള്ള സൗജന്യ തൊഴില്‍ പരിശീലനം മുഖാമുഖം നാളെ

0
കല്‍പ്പറ്റ: കുടുംബശ്രീ വയനാട്  ജില്ലാ മിഷന്‍റെയും, ദേശീയ ഗ്രാമ വികസന മന്ത്രാലയത്തിന്‍റെയും  നേതൃത്വത്തില്‍  ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന സൗജന്യ റെസിഡന്‍ഷ്യല്‍ തൊഴില്‍ പരിശീലന കോഴ്സിലേക്കുള്ള മുഖാ മുഖം നാളെ  (22.10.2019) കല്‍പ്പറ്റ മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. ഭിന്നശേഷിക്കാരായ ബിരുദം, ബിരുദനന്തര ബിരുദം, +2 അല്ലെങ്കില്‍ 10 തരം യോഗ്യതയുള്ള 18 നും 35 നും ഇടയില്‍ പ്രായമുള്ള യുവതിയുവാക്കള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. 3 മാസത്തെ കസ്റ്റമര്‍ റിലേഷന്‍ഷിപ് മാനേജ്മ്ന്‍റ്െ കോഴ്സിലേക്കാണ് അഭിമുഖം നടക്കുന്നത്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഗവ: സര്‍ട്ടിഫിക്കറ്റും വിവിധ കമ്പനികളില്‍ ജോലിയും നല്‍കുന്നതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *