August 14, 2026

കൽപ്പറ്റ സെന്റ് ജോസഫ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർഥികൾക്ക് ഇന്നും ദേഹാസ്വാസ്ഥ്യം

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ സെന്റ് ജോസഫ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർഥികൾക്ക് ഇന്നും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കഴിഞ്ഞദിവസം ദേഹാസ്വാസ്ഥ്യത്തെതുടർന്ന് നൂറിലേറെ കുട്ടികൾക്ക് കൽപ്പറ്റ ജനറൽ ആശുപത്രിയിൽ  ചികിത്സ നൽകിയിരുന്നു. ഇന്ന് മുപ്പതോളം കുട്ടികൾകളെയാണ് ആശുപത്രിയിലെത്തിച്ചത്. രാവിലെ സ്കൂളിൽ എത്തിയ ഉടനെ ദേഹമാസകലം ചൊറിച്ചിൽ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഇവരെ കൽപ്പറ്റ ജനറൽ ആശുപത്രിയിലെത്തിച്ചു. ക്ലാസ്മുറിയിലെ ജനലിലൂടെ പ്രാണികൾ പാറി വന്ന് ശരീരത്തിൽ കടിച്ചു എന്നാണ് കുട്ടികൾ പറയുന്നത്. ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് ജനറൽ ആശുപത്രി അധികൃതർ അറിയിച്ചു.സംഭവം തുടരുന്നതിനാൽ സ്കൂളധികൃതരും രക്ഷിതാക്കളും ഒരുപോലെ ആശങ്കയിലാണ്. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *