May 30, 2026

കൽപ്പറ്റ നഗരസഭ വൈസ് ചെയർമാൻ സ്ഥാനം ആർ. രാധാകൃഷ്ണൻ രാജിവെച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ നഗരസഭ വൈസ് ചെയർമാൻ ആർ. രാധാകൃഷ്ണൻ സ്ഥാനം രാജിവെച്ചു. എൽ ഡി എഫിലെ ധാരണപ്രകാരമാണ് സ്വതന്ത്ര അംഗമായ ആർ. രാധാകൃഷ്ണൻ വൈസ് ചെയർമാൻ പദവി സ്വയം ഒഴിഞ്ഞത്. ഇനിയുള്ള കാലം ലോക്താന്ത്രിക് ജനതാദളിന്നാണ് വൈസ് ചെയർമാൻ പദവി. സ്ഥാനം ഒഴിയുമ്പോൾ പകരം നൽകേണ്ട പദവിയെ ചൊല്ലിയുള്ള തർക്കമാണ് ആർ. രാധാകൃഷ്ണന്റെ രാജി വൈകാൻ കാരണം. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പദവിയാകും രാധാകൃഷ്ണന് നൽകുക. നിലവിലെ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ ടി. മണി സ്ഥാനം  രാജിവെക്കും. താൻ രാജിക്കത്ത് നഗരസഭ സെക്രട്ടറിക്ക്  കൈമാറിയതായി ആർ. രാധാകൃഷ്ണൻ പറഞ്ഞു. എൽ.ഡി.എഫിനൊപ്പമാണങ്കിലും കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് ഇദ്ദേഹം രാഹുൽ ഗാന്ധിക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ചിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *