ജില്ലാ ശാസ്ത്രമേളയിലെ ഗണിതശാസ്ത്ര മേളയിൽ തരിയോട് നിർമ്മല ഹൈസ്കൂൾ ചാമ്പ്യൻമാർ .
മാനന്തവാടി :
ജില്ലാ ശാസ്ത്രമേളയിലെ ഗണിതശാസ്ത്ര മേളയുടെ മത്സരങ്ങൾ പൂർത്തിയായപ്പോൾ ഹൈസ്കൂൾ വിഭാഗത്തിൽ 79 പോയിൻറുമായി നിർമ്മല ഹൈസ്കൂൾ തരിയോട് ചാമ്പ്യൻമാരായി. 66 പോയിന്റുമായി ബത്തേരി അസംപ്ഷൻ ഹൈസ്കൂളും 35 പോയിൻറുമായി നടവയൽ സെന്റ്.തോമസ് ഹൈസ്കൂളും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ഹയർ സെക്കണ്ടറി വിഭാഗത്തിൽ 76 പോയിന്റുമായി പിണങ്ങോട് ഡബ്ളിയു .ഓ.എച്ച്.എസ്.എസ് ചാമ്പ്യൻമാരായി.74 പോയിന്റുകളുമായി എസ്.എച്ച്.എസ്.എസ് ദ്വാരക രണ്ടാം സ്ഥാനം നേടി.62 പോയിൻറുമായി ജി.എച്ച്.എസ് എസ് മീനങ്ങാടി മൂന്നാം സ്ഥാനം നേടി.
പ്രവൃത്തി പരിചയമേളയുടെ മത്സരങ്ങൾ പൂർത്തിയായപ്പോൾ ഹൈസ്കൂൾ വിഭാഗത്തിൽ നിർമ്മല ഹൈസ്കൂൾ തരിയോട്, ഫാ.ജി.കെ.എം.എച്ച്.എസ്.കണിയാരം, അസംപ്ഷൻ എച്ച് എസ് ബത്തേരി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ഹയർ സെക്കണ്ടറി വിഭാഗത്തിൽ മുള്ളൻകൊല്ലി സെന്റ്.മേരീസ് എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും എസ്.എൻ.എച്ച്.എസ്.എസ് പൂതാടി രണ്ടാംസ്ഥാനവും ജി.വി.എച്ച്.എസ്.എസ് മാനന്തവാടി മൂന്നാം സ്ഥാനവും നേടി.





Leave a Reply