August 11, 2026

കോണ്‍ഗ്രസ് ടെലഫോണ്‍ എക്‌സ്‌ചേഞ്ച് മാര്‍ച്ചും ധര്‍ണയും ബുധനാഴ്ച

0
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: കല്‍പ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് മാര്‍ച്ചും ധര്‍ണയും ഒക്‌ടോബര്‍ 23ന് ബുധനാഴ്ച രാവിലെ 10 മണിക്ക് കല്‍പ്പറ്റയില്‍ നടക്കും. കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി ഓഫീസിന് മുമ്പില്‍ നിന്നും പ്രകടനമായാണ് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിലേക്ക് പ്രവര്‍ത്തകര്‍ എത്തിച്ചേരുക. കേന്ദ്രഭരണം കയ്യാളുന്ന നരേന്ദ്രമോദി സര്‍ക്കാരും, കേരളത്തില്‍ അധികാരത്തിലിരിക്കുന്ന പിണറായി സര്‍ക്കാരും ഒരു നാണയത്തിന്റെ ഇരുവശങ്ങളായി മാറിക്കൊണ്ട് ജനദ്രോഹകരമായ ഭരണവുമായി മുന്നോട്ടുപോകുമ്പോള്‍ ഇന്ന് ജനജീവിതം ഏറെ ദുസഹമായിരിക്കുകയാണ്. കര്‍ഷകരും, സാധാരണക്കാരും, പാവപ്പെട്ടവരും, ആദിവാസികളും, തൊഴിലാളികളും അടങ്ങുന്ന അവശ ജനവിഭാഗങ്ങള്‍ പ്രകൃതിക്ഷോഭവും, വിലക്കയറ്റവും മൂലം നരകജീവിതം നയിക്കുമ്പോള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കോര്‍പറേറ്റ് കുത്തക മാനേജ്‌മെന്റുകളെ പ്രീതിപ്പെടുത്താനുള്ള വ്യഗ്രതയിലാണ്. സാധാരണ ജനജീവിതം ദുരിതം പേറുന്നത് കണ്ടില്ലെന്ന് നടിച്ചുകൊണ്ട് ലോകം ചുറ്റാനും, സ്വജനപക്ഷപാതത്തിനും, അഴിമതിക്കും നേതൃത്വം നല്‍കാനുമാണ് ഇരുഭരണകൂടങ്ങളും ശ്രമിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 23ന് മാര്‍ച്ചും ധര്‍ണയും നടത്തുന്നത്. കെ പി സി സി മെമ്പറും, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമായ പി പി ആലി അധ്യക്ഷത വഹിക്കുന്ന സമരത്തില്‍ കോണ്‍ഗ്രസ്, സംസ്ഥാന, ജില്ലാ നേതാക്കള്‍ സംബന്ധിക്കും.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *