April 25, 2024

ജീവനക്കാരനെ ആന ആക്രമിച്ച സംഭവം: ഉദ്യോഗസ്ഥര്‍ മനുഷ്യത്വരഹിതമായി പെരുമാറിയെന്ന് ആക്ഷേപം

0
പുല്‍പ്പള്ളി: കഴിഞ്ഞദിവസം കേണിച്ചിറയില്‍ വച്ച് കാട്ടാനയുടെ ആക്രമണത്തില്‍  വനംവകുപ്പ് ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ ഇരുളം ഫോറസ്റ്റ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ മനുഷ്യത്വരഹിതമായി പെരുമാറിയതായി ആക്ഷേപം. ഫോറസ്റ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ പുല്‍പ്പള്ളി മേഖലാ കമ്മിറ്റിയാണ് ഈ വിഷയം ഉന്നയിച്ചത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ വനംമന്ത്രി, ഡി.എഫ്.ഒ. തുടങ്ങിയവര്‍ക്കെതിരേ പരാതി നല്‍കുമെന്ന് കമ്മിറ്റി അറിയിച്ചു. കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ രാജു കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. രാജുവിന്റെ ചികിത്സാ ചെലവുകള്‍ വഹിക്കാനും കുടുംബത്തിന് മതിയായ സാമ്പത്തിക സഹായവും ജോലിയും നല്‍കാന്‍ സര്‍ക്കാര്‍ തയാറാവണം. മതിയായ സംവിധാനങ്ങളില്ലാതെ താഴെ തട്ടിലുള്ള ജീവനക്കാരെ ഉദ്യോഗസ്ഥര്‍ വന്യമൃഗങ്ങളെ തുരത്താന്‍ നിയോഗിക്കുന്നതില്‍ യോഗം പ്രതിഷേധിച്ചു. തോക്കും മറ്റ് ആധുനിക ഉപകരണങ്ങളും വനംവകുപ്പിന് സജ്ജമാക്കണം. യോഗത്തില്‍ എ.ഐ.ടി.യു.സി. സംസ്ഥാന കമ്മിറ്റി അംഗം കെ.എന്‍. കുമാരന്‍, മണ്ഡലം ജോയിന്റ് സെക്രട്ടറി കെ.ആര്‍. കൃഷ്ണന്‍കുട്ടി, ജയചന്ദ്രന്‍, വര്‍ക്കിംഗ് പ്രസിഡന്റ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *