November 9, 2026

ശരണബാല്യം: പരിശീലനം സംഘടിപ്പിച്ചു

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

ബാലവേല ബാല ഭിക്ഷാടനം തെരുവ് ബാല്യവിമുക്തകേരളം എന്ന ലക്ഷ്യത്തിനായി വനിതാശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന ശരണബാല്യം പദ്ധതിയുടെ സ്റ്റേക്ക്‌ഹോള്‍ഡേഴ്‌സിനായുള്ള ജില്ലാതല പരിശീലന പരിപാടി ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ മാനന്തവാടി ലയണ്‍സ് ക്ലബ് ഹാളില്‍ സംഘടിപ്പിച്ചു. അംഗണ്‍വാടി ടീച്ചര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, സ്‌കൂള്‍കൗണ്‍സിലര്‍മാര്‍ എന്നിവരടക്കം 60 ഓളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. പരിപാടി മാനന്തവാടി ബ്ലോക്ക് വൈസ് പ്രസിഡന്റ് പൈലി ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കെ.കെ. പ്രജിത്ത് അദ്ധ്യക്ഷത വഹിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മെമ്പര്‍  ബിജു, വൈത്തിരി എ.ഇ. ഒ സൈമണ്‍, മാനന്തവാടി ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍  ഷിന്‍ജു തുടങ്ങിയവര്‍ സംസാരിച്ചു. ശരണബാല്യം പദ്ധതിയെ കുറിച്ച് ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് റെസ്‌ക്യൂ ഓഫീസര്‍ സ്റ്റെഫി വിശദീകരിച്ചു. അഷറഫ് കാവില്‍, അഡ്വ.റ്റി.ജെ.ജോസഫ്, മനിത മൈത്രി തുടങ്ങിയര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *