July 16, 2026

സംരംഭക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

0
By ന്യൂസ് വയനാട് ബ്യൂറോ


കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പരിധിയില്‍ ചെറുകിട വ്യവസായ സേവന സംരംഭങ്ങള്‍ ആരംഭിക്കുവാനും നിലവിലുള്ളവ വിപുലീകരിക്കുന്നതിനും താല്‍പര്യമുള്ള സംരംഭകര്‍ക്കായി വ്യവസായ വകുപ്പ് 15 ദിവസത്തെ സംരംഭക പരിശീലന പരിപാടി നടത്തുന്നു. വിവിധ പദ്ധതികളെക്കുറിച്ചും വിവിധ വകുപ്പുകള്‍ നല്‍കുന്ന ലൈസന്‍സുകള്‍, ക്ലിയറന്‍സുകള്‍ എന്നിവ ലഭ്യമാക്കുക, ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ മുഖേന വായ്പ ലഭ്യമാക്കുക, സബ്‌സിഡികള്‍, മാര്‍ക്കറ്റ് സൗകര്യങ്ങള്‍, ആധുനിക സാങ്കേതിക വിദ്യകള്‍, യന്ത്ര സാമഗ്രികളുടെ പ്രവര്‍ത്തനം എന്നിവ പരിചയപെടുത്തുക തുടങ്ങിയ  സാങ്കേതിക അറിവുകള്‍ നല്‍കുക എന്നീ ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. താല്‍പര്യമുള്ളവര്‍ നവംബര്‍ 5 നകം ജില്ലാ വ്യവസായ കേന്ദ്രം, വൈത്തിരി താലൂക്ക് വ്യവസായ ഓഫീസ് എന്നിവടങ്ങളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9188127190, 8547068477.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *