November 7, 2026

നേത്രദാന പക്ഷാചരണം നാളെ മുതല്‍

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

ദേശീയ നേത്രദാന പക്ഷാചരണം ഇന്ന് (25.08) മുതല്‍ സെപ്റ്റംബര്‍ 8 വരെ നടക്കും. ഹോസ്പിറ്റല്‍ കോര്‍ണിയ വീണ്ടെടുക്കല്‍ പരിപാടി  എന്നതാണ് ഈ വര്‍ഷത്തെ പക്ഷാചരണത്തിന്റെ പ്രമേയം. ആശുപത്രികളില്‍ മരണാസന്നരായി കിടക്കുന്ന രോഗികളുടെ കണ്ണുകള്‍ അവരുടെ മരണ ശേഷം ബന്ധുക്കളുടെ സമ്മതത്തോടെ ശേഖരിച്ച് നേത്രപടലം കാഴ്ചയില്ലാത്ത രോഗികള്‍ക്ക് വെച്ച് പിടിപ്പിക്കുന്നതിന് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. 

ഇതോടനുബന്ധിച്ച് വയനാട് ജില്ലാ ആരോഗ്യ വകുപ്പും ആരോഗ്യ കേരളവും ജില്ലാ ആശുപത്രി നേത്രരോഗ വിഭാഗവും ചേര്‍ന്ന് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഇന്ന് മൂന്നു മണിക്ക് റേഡിയോ മാറ്റൊലി യില്‍ ഇ- ടോക്ക്‌സ് പരിപാടിയില്‍ ജില്ലാ  ഓഫ്താല്‍മിക് സര്‍ജന്‍ ഡോ റൂബി എം വി ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും. ഓണ്‍ലൈന്‍ പോസ്റ്റര്‍ ഡിസൈന്‍ മത്സരം, ജില്ലയിലെ സര്‍ക്കാര്‍/ സ്വകാര്യ മേഖലയിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചുകൊണ്ട് വെബിനാര്‍ എന്നിവയും നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ആര്‍. രേണുക അറിയിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *