May 4, 2024

വിദ്യാജാലകം 2020 : ‘പട്ടികജാതി-വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ സാധ്യതകള്‍’ കുസാറ്റില്‍ ഓണ്‍ലൈന്‍ ശില്‍പശാല

0
Img 20200824 Wa0266.jpg
 
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ഈക്വല്‍ ഓപ്പര്‍ച്യുണിറ്റി സെല്ലും പട്ടികജാതി-വര്‍ഗ്ഗ ജില്ലാ ഓഫീസുകളും ചേര്‍ന്ന്  ആഗസ്ത് 25 ന് സംസ്ഥാനത്തെ  പട്ടികജാതി-വര്‍ഗ്ഗ  വിദ്യാര്‍ത്ഥികളുടെ   ഉന്നത വിദ്യാഭ്യാസ രംഗത്തെ അവസരങ്ങളെയും ആനുകൂല്യങ്ങളെയും കുറിച്ചുള്ള ഏകദിന ഓണ്‍ലൈന്‍ ശില്‍പശാല സംഘടിപ്പിക്കുന്നു. കുസാറ്റ്  വൈസ് ചാന്‍സലര്‍ ഡോ. കെ.എന്‍. മധുസൂദനന്‍  പരിപാടി ഉദ്ഘാടനം ചെയ്യും. ജയ്ശ്രീകുമാര്‍ (ടോട്ടം റിസോഴ്‌സ് സെന്റർ, കൽപറ്റ) ലിസ്സ ജെ.മങ്ങാട്ട് (എ.ഡി.ഡി.ഒ, എസ്.സി ഡെവലപ്‌മെന്റ് ഓഫീസ്, എറണാകുളം) ജി. അനില്‍കുമാര്‍ (എസ്.ടി.ഡെവലപ്‌മെന്റ് ഓഫീസര്‍, എറണാകുളം) ഡോ.ശശി ഗോപാലന്‍, ഡോ. സുരേന്ദ്രന്‍ ചെറുകോടന്‍(കുസാറ്റ്) എന്നിവര്‍ ക്ലാസുകള്‍ നയിക്കും. ഉന്നത വിദ്യാഭ്യാസരം ഗത്ത് പ്രവേശിക്കാൻ  ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും  രക്ഷിതാക്കൾക്കും  പങ്കെടുക്കാം.
രജിസ്‌ട്രേഷന് eoc@cusat.ac.in എന്ന ഇമെയിലിലോ 9946167556  എന്ന നമ്പറിലോ ബന്ധപ്പെടണം.
വാട്സ് ആപ് ഗ്രൂപ്പിൽ ചേരാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യക.
രജിസ്ട്രേഷൻ 
ലിങ്ക്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *