April 23, 2024

പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മവും പ്രതിഭകളെ ആദരിക്കലും നിർവ്വഹിച്ചു

0
Img 20201003 Wa0154.jpg
.
കാക്കവയൽ: കാക്കവയൽ ഗവ.ഹയർ സെക്കന്ററി സ്ക്കൂളിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അധ്യക്ഷനായി….
പരിപാടിയിൽ നിയമസഭ സ്പീക്കർ പി. രാമകൃഷ്ണൻ , ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം തോമസ് ഐസക് , വയനാട് എം.പി രാഹുൽ ഗാന്ധി എന്നിവർ സംസാരിച്ചു. കൽപ്പറ്റ നിയോജകമണ്ഡലം എംഎൽഎ സി.കെ ശശീന്ദ്രൻ ഫലകം അനാഛാദനം ചെയ്തു. തുടർന്ന്  നടന്ന ചടങ്ങിൽ സ്കൂളിലെ ബുൾബുൾ യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ കെ മിനി നിർവഹിച്ചു. മഴവിൽ മനോരമ നടത്തിയ    പരിപാടിയിൽ പങ്കെടുത്ത് ഫൈനൽ റൗണ്ടിൽ എത്തിയ സ്ക്കൂളിലെ വിദ്യാർത്ഥിനിയായ  അനുശ്രീയെ കൽപ്പറ്റ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി ആദരിച്ചു. എസ്.എസ്.എൽ.സി ,+2 പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ചവരെ മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് പി. ഭരതൻ ആദരിച്ചു. രാജ്യ പുരസ്കാർ നേടിയ പ്രതിഭകളെ കൽപ്പറ്റ ബ്ലോക് പഞ്ചായത്ത് മെമ്പർ എം. ഒ ദേവസ്യ ആദരിച്ചു. എൻഎംഎംഎസ്  സ്കോളർഷിപ്പ് നേടിയവരെയും എൽഎസ്എസ്, യുഎസ്എസ്  സ്കോളർഷിപ്പ് നേടിയവരെയും യഥാക്രമം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ.പി അഹമ്മദ്, എം.സി ബാലകൃഷ്ണൻ എന്നിവർ ആദരിച്ചു. പി.ടി.എ പ്രസിഡന്റ് എൻ.റിയാസ്  അധ്യക്ഷനായിരുന്നു. പ്രിൻസിപ്പ കെ.പ്രസന്ന , ഹെഡ് മിസ്ട്രസ്സ് എസ്.ശിവകല, എസ്.എം.സി ചെയർമാൻ സുദേവൻ എം.കെ, സന്തോഷ് ടി.എം, ഫൈസൽ . കെ , കെ.എം ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *