June 19, 2026

കേന്ദ്ര സര്‍വകലാശാലയുടെ മാഹി കേന്ദ്രത്തിലെ ഡിഗ്രി, ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്രവേശന തിയ്യതി നീട്ടി

0
By ന്യൂസ് വയനാട് ബ്യൂറോ
പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയുടെ മാഹി കേന്ദ്രത്തിലെ ഡിഗ്രി, ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഒക്ടോബര്‍ 20 വരെ നീട്ടി. ജേണലിസം, ഫാഷന്‍ ടെക്‌നോളജി എന്നിവയില്‍ മൂന്നുവര്‍ഷത്തെ തൊഴിലധിഷ്ഠിത ഡിഗ്രിയും, ടൂറിസം, റേഡിയോഗ്രഫി എന്നിവയില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമയ്ക്കുമാണ് അപേക്ഷ ക്ഷണിച്ചത്. പ്ലസ്ടു അല്ലെങ്കില്‍ തുല്യയോഗ്യതയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. അപേക്ഷാഫോം https://bit.ly/3gVXIxu എന്ന ലിങ്കിലും മാഹി കേന്ദ്രത്തിലും ലഭിക്കും. 
താല്‍പ്പര്യമുള്ളവര്‍ അപേക്ഷ പൂരിപ്പിച്ച് സെന്റര്‍ ഹെഡ്, പോണ്ടിച്ചേരി യൂനിവേഴ്‌സിറ്റി മാഹി സെന്റര്‍, സെമിത്തേരി റോഡ്, മാഹി, 673310 എന്ന വിലാസത്തില്‍ അയക്കുകയോ നേരിട്ട് നല്‍കുകയോ ചെയ്യണം. തപാലില്‍ അയക്കുന്നവര്‍ സ്വന്തം വിലാസമെഴുതി 60 രൂപയുടെ സറ്റാമ്പ് ഒട്ടിച്ച പോസ്റ്റ് കവറും ഫിനാന്‍സ് ഓഫീസര്‍, പോണ്ടിച്ചേരി യൂനിവേഴ്‌സിറ്റി (പേയബിള്‍ അറ്റ് മാഹി) എന്ന വിലാസത്തില്‍ ഫീസായ നൂറുരൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റും അയക്കേണ്ടതാണ്.  അവസാന തിയ്യതി  ഒക്ടോബര്‍ 20. ഫോണ്‍ 9207982622, 04902332622.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *