June 19, 2026

കൽപ്പറ്റയിൽ 177 പരിശോധനയിൽ ഇന്ന് എട്ട് പേർക്ക് പോസിറ്റീവ്

0
By ന്യൂസ് വയനാട് ബ്യൂറോ
  കൽപ്പറ്റ:
കോവിഡ് ആശങ്കയുയർത്തി കൽപ്പറ്റയിൽ ഇന്നും എട്ടു പേർക്ക് കോവിഡ് പോസിറ്റീവായി. ഇതിൽ  നാലുപേർ മുട്ടിൽ സ്വദേശികളും, നാലുപേർ കൽപ്പറ്റ സ്വദേശികളുമാണ്. ഇതിൽ
സപ്ലൈകോ കിറ്റ് പാക്കിംഗ് ജീവനക്കാരിക്കും  കോവിഡ് പോസിറ്റീവ് ആയിട്ടുണ്ട്. കൽപ്പറ്റ ടൗൺഹാളിൽ റേഷൻ കടകൾ വഴി കാർഡുടമകൾക്ക് വിതരണം ചെയ്യാനുള്ള കിറ്റ്  പാക്ക് ചെയ്തു കൊണ്ടിരുന്ന ജീവനക്കാരിയാണ്  ആന്റിജൻ  പരിശോധനയിൽ പോസിറ്റീവായത്. ഇവരുമായി സമ്പർക്കം മറ്റ് അഞ്ച് ജീവനക്കാരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. മറ്റ് ജീവനക്കാരുടെ സമ്പർക്കം സംശയിച്ച് കൽപ്പറ്റ അമ്മൂസ് കോംപ്ലക്സിലെ സപ്ലൈകോ സ്റ്റോർ ഇന്ന് ഉച്ചയോടെ അടച്ചിട്ടുണ്ട്.
150 ആൻ്റിജൻ പരിശോധനയും  27 ആർ ടി പി സി ആർ പരിശേധനയുമായി 177  പരിശോധയാണ് കൽപ്പറ്റയിൽ ഇന്നു നടത്തിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *