നിർധന കുടുംബങ്ങൾക്ക് സഹായ ഹസ്തവുമായി കെ.സി.വൈ.എം മാനന്തവാടി രൂപത

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Ad
മാനന്തവാടി :കോവിഡ് കാലത്തും സഹായഹസ്തവുമായി കെസിവൈഎം മാനന്തവാടി രൂപത. 
മാനന്തവാടി രൂപതയുടെ സഹായത്താൽ രൂപത  പരിധിയിൽ വരുന്ന 13 മേഖലകളിലെ നിർധനരായ കുടുംബങ്ങൾക്കാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്. കിറ്റ് വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം  മാനന്തവാടി രൂപത വികാരി ജനറൾ മോൺ. പോൾ മുണ്ടോളിക്കൽ മാനന്തവാടി സമരിറ്റൻ അഗതിമന്ദിരത്തിലെ  അന്തേവാസികൾക്ക് നൽകി നിർവഹിച്ചു. മാനന്തവാടി രൂപത പ്രൊക്യൂറേറ്റർ ഫാ. ബിജു പൊൻപാറയിൽ, കെസിവൈഎം മാനന്തവാടി രൂപത ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറയ്ക്കേത്തോട്ടത്തിൽ, കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ്‌ ബിബിൻ ചെമ്പക്കര, സിൻഡികേറ്റ് അംഗങ്ങളായ ഷിജിൻ മുണ്ടയ്ക്കാത്തടത്തിൽ, റ്റോബി കൂട്ടുങ്കൽ എന്നിവർ പങ്കെടുത്തു.
AdAd AdAd
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

One thought on “നിർധന കുടുംബങ്ങൾക്ക് സഹായ ഹസ്തവുമായി കെ.സി.വൈ.എം മാനന്തവാടി രൂപത”

Leave a Reply

Your email address will not be published. Required fields are marked *