കള്ളനെക്കാൾ ദാരിദ്ര്യം കടക്കാരന്: പൂട്ട് പൊളിച്ചു കടയിൽ കയറിയപ്പോൾ കിട്ടിയത് നൂറ് രൂപ മാത്രം

പൂട്ട് പൊളിച്ചു കടയിൽ കയറിയ കള്ളന് കിട്ടിയത് നൂറ് രൂപ മാത്രം
പാതിരാത്രി ഉറക്കമൊഴിച്ചു മോഷണത്തിന് ഇറങ്ങിയ മോഷ്ടാവിന് പറ്റിയത് വലിയ അക്കിടി. മേപ്പാടിയിൽ പ്രവർത്തിക്കുന്ന സ്റ്റുഡിയോയിലാണ് ഇന്നലെ രാത്രി മോഷ്ടാവ് എത്തിയത്. കടയിൽ കയറിയപ്പോൾ ആകെ ലഭിച്ചത് 100 രൂപ മാത്രം. ലോക്ക്ഡൗണിന് ശേഷമുള്ള പ്രതിസന്ധിയൊന്നുമറിയാത്ത മോഷ്ടാവായിരിക്കുമെന്നാണ് സംശയം. രണ്ട് പൂട്ടുകൾ തകർത്തശേഷം മേശവലിപ്പും പൊളിച്ചപ്പോഴാണ് മേശയിൽ നിന്നും 100 രൂപ കള്ളന് ലഭിച്ചത്. . മറ്റു വിലപിടിപ്പുള്ള സാധനങ്ങൾ പലതും കടയിൽ ഉണ്ടായിരുന്നുവെങ്കിലും ഇത് മോഷണം പോകാത്തതിലുള്ള ആശ്വാസത്തിലാണ് കടയുടമ.



Leave a Reply