April 18, 2024

രാജ്യത്ത് ആദ്യമായി കര്‍ഷക ക്ഷേമനിധി ബോര്‍ഡ് നിലവില്‍ വരുന്നു : വിശദാംശങ്ങൾ അറിയാം.

0
കര്‍ഷകക്ഷേമനിധി ബോര്‍ഡ്
രാജ്യത്ത് തന്നെ ആദ്യമായി കേരള സംസ്ഥാനത്ത് കര്‍ഷകരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി കര്‍ഷക ക്ഷേമനിധി ബോര്‍ഡ് നിലവില്‍ വരികയാണ്.  
അംഗത്വം
18 വയസ്സ് തികഞ്ഞതും എന്നാല്‍ 55 വയസ്സ് പൂര്‍ത്തീകരിക്കുകയും ചെയ്യാത്ത 3 വര്‍ഷത്തില്‍ കുറയാതെ കൃഷി പ്രധാന ഉപജീവനമാര്‍ഗ്ഗമായി സ്വീകരിക്കുകയും എന്നാല്‍ മറ്റേതെങ്കിലും ക്ഷേമനിധിയില്‍ അംഗമല്ലാത്തതുമായ കര്‍ഷകര്‍ക്ക് ഈ പദ്ധതിയില്‍ അംഗമാകാവുന്നതാണ്. പദ്ധതിയില്‍ അംഗത്വം ലഭിക്കുന്നതിന് ഓരോ കര്‍ഷകനും 100/- രൂപ  രജിസ്ട്രേഷന്‍ ഫീസായി ബാങ്കില്‍ അടച്ച ചെല്ലാന്‍ സമര്‍പ്പിക്കുകയോ 100/- രൂപ വില മതിക്കുന്ന കേരള കര്‍ഷക ക്ഷേമനിധി സ്റ്റാമ്പ് അപേക്ഷയില്‍ പതിച്ചോ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.
ആക്ട് പ്രകാരം കര്‍ഷകന്‍ എന്നു പറഞ്ഞാല്‍ ഉടമസ്ഥനായോ, അനുമതിപത്രക്കാരനായോ, ഒറ്റി കൈവശക്കാരനായോ, വാക്കാല്‍ പാട്ടക്കാരനായോ, സര്‍ക്കാര്‍ ഭൂമി പാട്ടക്കാരനായോ, അല്ലെങ്കില്‍ ഭാഗികമായി ഒരു നിലയിലും ഭാഗികമായി മറ്റു വിധത്തിലും 5 സെന്‍റില്‍ കുറയാതെയും 15 ഏക്കറില്‍ കവിയാതെയും ഭൂമി കൈവശം ഉളളതും 5 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനം ഉളളതും 3 വര്‍ഷത്തില്‍ കുറയാതെ കൃഷി പ്രധാന ഉപജീവനമായി സ്വീകരിച്ചിട്ടുളളതുമായ വ്യക്തി.  കൃഷി എന്നാല്‍ ഉദ്യാനകൃഷിയും, ഔഷധ സസ്യകൃഷിയും, നഴ്സറി നടത്തിപ്പും, മത്സ്യം, അലങ്കാരമത്സ്യം, കക്ക, തേനീച്ച, പട്ടുനൂല്‍പ്പുഴു, കോഴി, താറാവ്, ആട്, മുയല്‍, കന്നുകാലി ഉള്‍പ്പെടെയുളളവയുടെ പ്രധാനമായും പരിപാലനവും കാര്‍ഷിക ആവശ്യത്തിനായോ ഉളള ഭൂമിയുടെ ഉപയോഗവും ഉള്‍പ്പെടുന്നതാകുന്നു.  
അംശാദായം അടയ്ക്കല്‍
നിലവില്‍ അംഗമാകുന്നവര്‍ക്ക് മാസംതോറും അംശാദായം അടയ്ക്കേണ്ടതാണ്. 6 മാസത്തേയോ ഒരു വര്‍ഷത്തേയോ തുക ഒന്നിച്ച് അടയ്ക്കുവാനും സൗകര്യമുണ്ട്. അംശാദായവും ഓണ്‍ലൈനായി അടയ്ക്കാവുന്നതാണ്. മിനിമം 100 രൂപയാണ് മാസം തോറും അംശാദായമായി അടയ്ക്കേണ്ടത്.  250 രൂപ വരെയുളള അംശാദായത്തിന് തുല്യമായ വിഹിതം സര്‍ക്കാര്‍ കൂടി നിധിയിലേയ്ക്ക് അടയ്ക്കുന്നതായിരിക്കും. അതിനുമുകളില്‍ എത്ര തുക വേണമെങ്കിലും കര്‍ഷകന് അംശാദായമായി അടയ്ക്കാവുന്നതാണ്.
ക്ഷേമനിധി ആനുകൂല്യങ്ങള്‍
പെന്‍ഷന്‍
(1) അംഗങ്ങള്‍ക്കുളള ക്ഷേമനിധി പെന്‍ഷന്‍
5 വര്‍ഷത്തില്‍ കുറയാതെ അംശദായം അടയ്ക്കുകയും ക്ഷേമനിധിയില്‍ കുടിശികയില്ലാതെ അംഗമായി തുകടരുകയും 60 വയസ് പൂര്‍ത്തിയാക്കുകയും ചെയ്ത കര്‍ഷകര്‍ക്ക് ഒടുക്കിയ അംശദായത്തിന്‍റെ ആനുപാതികമായി പെന്‍ഷന്‍ ലഭിക്കുന്നതാണ്.
(2) കര്‍ഷക പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് തുടര്‍ന്ന് നിധിയില്‍ നിന്നും പെന്‍ഷന്‍ ലഭിക്കുന്നതാണ്.
(3) കുടുംബപെന്‍ഷന്‍
നിധിയില്‍ കുറഞ്ഞത് 5 വര്‍ഷം അംശദായം അടച്ചശേഷം കുടിശികയില്ലാതെ അംശദായം അടച്ചുവരികെ അംഗം മരണമടയുമ്പോഴോ പെന്‍ഷന്‍ കൈപ്പറ്റിക്കൊണ്ടിരിക്കെ അംഗം മരണമടയുമ്പോഴോ അംഗത്തിന്‍റെ കുടുംബത്തിന് കുടുംബപെന്‍ഷന് അര്‍ഹതയുണ്ടായിരിക്കുന്നതാണ്.
. മറ്റു ആനുകൂല്യങ്ങള്‍
(1) അനാരോഗ്യ ആനുകൂല്യം
പെന്‍ഷന്‍ തീയതിക്കു മുമ്പു തന്നെ അനാരോഗ്യം കാരണം കാര്‍ഷികവൃത്തിയില്‍ തുടരാന്‍ കഴിയാത്ത അവസ്ഥയില്‍ കര്‍ഷകന് 60 വയസ്സുവരെ പ്രതിമാസം ഒരു പെന്‍ഷനും അതിനുശേഷം സാധാരണ പെന്‍ഷനും ലഭിക്കുന്നതാണ്.
(2) അവശതാ ആനുകൂല്യം
അംഗത്തിന് രോഗം മൂലമോ അപകടം മൂലമോ സ്ഥിരവും പൂര്‍ണ്ണവുമായ ശാരീരിക അവശതയുണ്ടാകുകയും യാതൊരു ജോലിയും ചെയ്യാന്‍ കഴിയാത്ത അവസ്ഥയും ഉണ്ടാകുന്ന പക്ഷം അവശതാ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതാണ്. 
(3) ചികിത്സാ സഹായം
അംഗങ്ങള്‍ ബോര്‍ഡ് തീരുമാനിക്കുന്ന ലൈഫ് ഇന്‍ഷ്വറന്‍സ്, മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷയില്‍ ചേരേണ്ടതാണ്.  ബോര്‍ഡ് നിശ്ചയിക്കുന്ന ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരം ചികിത്സാ സഹായം ലഭിക്കുവാന്‍ അര്‍ഹതയില്ലാത്ത സാഹചര്യത്തില്‍ അത്തരം അംഗങ്ങള്‍ക്ക് പ്രത്യേക സഹായധനം നല്‍കുന്നതായിരിക്കും.
(4) പ്രസവാനുകൂല്യം
നിധിയിലെ വനിതാ അംഗത്തിന് പരമാവധി 2 പ്രാവശ്യം പ്രസവാനുകൂല്യ ധനസഹായം ലഭിക്കുന്നതാണ്.
(5) വിവാഹ ധനസഹായം
വനിതാ അംഗങ്ങളുടെയും അംഗങ്ങളുടെ പെണ്‍മക്കളുടെയും വിവാഹത്തിന് ബോര്‍ഡ് തീരുമാനിക്കുന്ന തുക ആനുകൂല്യമായി നല്‍കുന്നതാണ്.
(6) വിദ്യാഭ്യാസ ധനസഹായം
അംഗങ്ങളുടെ മക്കള്‍ക്ക് അംഗീകൃത സര്‍വകലാശാലകളുടെ അഫിലിയേഷനുളള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കേരള സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലും റഗുലര്‍ കോഴ്സ് പഠിക്കുന്നതിന് ആനുകൂല്യം ലഭിക്കുന്നതാണ്.
(7) മരണാനന്തരാനുകൂല്യം
അംഗങ്ങള്‍
ചെയര്‍മാന്‍ ഡോ. പി.രാജേന്ദ്രന്‍ (11(3) വകുപ്പ് പ്രകാരം)
ഡയറക്ടര്‍മാര്‍ (ഔദ്യോഗികം)
കാര്‍ഷികോത്പാദന കമ്മീഷണര്‍
കക സെക്രട്ടറി കൃഷിവകുപ്പ്
കകക ഡയറക്ടര്‍, കാര്‍ഷിക വികസന കര്‍ഷകക്ഷേമവകുപ്പ്
കഢ ഡയറക്ടര്‍ മൃഗസംരക്ഷണവകുപ്പ്
ധനകാര്യവകുപ്പിലെ ജോയിന്‍റ് സെക്രട്ടറി പദവിയില്‍ താഴെയല്ലാത്ത ഒരു 
        ഉദ്യോഗസ്ഥന്‍
ഢക നിയമവകുപ്പിലെ ജോയിന്‍റ് സെക്രട്ടറി പദവിയില്‍ താഴെയല്ലാത്ത ഒരു 
        ഉദ്യോഗസ്ഥന്‍
ഢകക ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, വി.എഫ്. പി.സി.കെ.
ഢകകക ഡോ. പി.  ഇന്ദിരാദേവി ആടര.(അഴൃശ), (ഋരീിീാശരെ) ജവഉ (എീൃലെേ ഋരീിീാശരെ)  &  ജൃീളലീൃൈ (അഴൃശ) ഋരീിീാശരെ & ഉശൃലരീൃേ ീള ഞലലെമൃരവ (ഞറേ) ഗഅഡ, 21,പ്രണവം, ത്രിവേണി  ഗാര്‍ഡന്‍സ്, പൂന്തോള്‍, തൃശ്ശൂര്‍ 680004
ഡയറക്ടര്‍മാര്‍ (അനൗദ്യോഗികം)
1 അജിത സാബു, കൊരട്ടിത്തടത്തില്‍, പേരൂര്‍ പി.ഒ കോട്ടയം -686 637
2 അഡ്വ എസ്.കെ. പ്രീജ(വനിത), പുല്ലുവിളാകത്ത്, പളളിച്ചല്‍ സദാശിവന്‍ റോഡ് പ്രാവച്ചമ്പലം, തിരുവനന്തപുരം
3 ഡി.രവി(പട്ടികജാതി), ദാസ് നിവാസ്, മട്ടത്തുകാട്, വട്ടലക്കി, അഗളി, പാലക്കാട് 82
4 എ.ഒ.ഗോപാലന്‍ (പട്ടികവര്‍ഗ്ഗം) അറവനാഴി വീട്, വാകേരി പി.ഒ
സുല്‍ത്താന്‍ ബത്തേരി, വയനാട് 673592
5 ബി.എ. അഷറഫ്, ഷാഫി ബയോടെക്, പൂക്കാട്ട് പടി എടത്തല പി.ഒ, എറണാകുളം ജില്ല
6 അഡ്വ. ജോയിക്കുട്ടി ജോസ്(നെല്‍കര്‍ഷകര്‍)ഇല്ലിക്കല്‍, പേരാമ്പ്ര പി.ഒ, കുട്ടനാട്, ആലപ്പുഴ
7 മാത്യുവര്‍ഗ്ഗീസ്(ജനറല്‍ വിഭാഗം),വേങ്ങാപളളില്‍, കാളിയാര്‍ പി.ഒ, ഇടുക്കി.
8 കെ.വി. വസന്തകുമാര്‍ (ജനറല്‍ വിഭാഗം) കറ്റുകരുത്തില്‍ വീട്, പാറപ്പുറം, കട്ടൂര്‍ പി.ഒ. തൃശൂര്‍.
9 അഡ്വ. സി.എച്ച്. കുഞ്ഞമ്പു (ജനറല്‍ വിഭാഗം), ശ്രുതി നിലയം, വിദ്യാനഗര്‍ പി.ഒ കാസര്‍ഗോഡ്
10 . ലാല്‍ വര്‍ഗീസ് കല്‍പകവാടി (ജനറല്‍ വിഭാഗം), ഹൗസ് നം.13/619, കല്പകവാടി, തോട്ടപ്പളളി പി.ഒ, ആലപ്പുഴ
11 കെ.ജി. ഹരികുമാര്‍ (ജനറല്‍ വിഭാഗം), പ്രിയം, കറ്റാനം, പളളിക്കല്‍ പി.ഒ, കായംകുളം 690503
12 ജോസ് കുറ്റ്യാനിമറ്റം (ജനറല്‍ വിഭാഗം), പാലാ, പാലാ പി.ഒ, കോട്ടയം 686575
13 അബ്ദുള്‍ അസീസ് കെ.എ. (ജനറല്‍ വിഭാഗം), ചൗക്കുകുന്നില്‍, കഡ്ളു പി.ഒ, കാസര്‍ഗോഡ് 671124
14 ശ്രീ. ജോസ് ചെമ്പേരി (ജനറല്‍ വിഭാഗം) പുളിക്കല്‍ ബൗസ്, ചെമ്പേരി പി.ഒ, കണ്ണൂര്‍ 670632
ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ – മെമ്പര്‍ 
സെക്രട്ടറി
ബോര്‍ഡിന്‍റെ മെമ്പര്‍ സെക്രട്ടറിയുടെ പൂര്‍ണ അധിക ചുമതല മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകപ്പ് ഡയറക്ടര്‍  സുബ്രഹ്മണ്യന് നല്‍കുന്നതാണ്. 
കര്‍ഷകക്ഷേമനിധി ബോര്‍ഡ് 
കാര്‍ഷിക ഇന്‍സെന്‍റീവ്
       കര്‍ഷകരുടെ ക്ഷേമത്തിനായി  നിധിയിലേക്കുളള തുക സ്വരൂപിക്കുന്നതിനായി കാര്‍ഷികോത്പന്നങ്ങള്‍ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കി മാറ്റി വ്യാപാരം നടത്തുന്നു. ഓരോ വ്യാപാരിയും തന്‍റെ വാര്‍ഷിക ലാഭത്തിന്‍റെ ഒരു ശതമാനം തുക കാര്‍ഷിക ഇന്‍സെന്‍റീവായി നിധിയിലേക്ക് അടയ്ക്കേണ്ടതാണ്. 
ജീവാണു ജൈവവള ഗുണ നിയന്ത്രണ ശാല
സംസ്ഥാനത്ത് ആദ്യമായി ജൈവവളങ്ങളുടെയും ജീവാണു വളങ്ങളുടെയും ഗുണനിലവാരം പരിശോധിക്കുന്നതിനായി ഒരു ലാബ് നാളെ മുതല്‍ പട്ടാമ്പിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതാണ്.  നാളെ ബഹു. മുഖ്യമന്ത്രി ഓണ്‍ലൈനായി ലാബിന്‍റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുന്നതായിരിക്കും.  നിലവില്‍ ജൈവവളങ്ങളുടെ ഗുണനിലവാരം ബാംഗ്ലൂര്‍ അല്ലെങ്കില്‍ ഏവമ്വശമയമറ അയച്ചാണ് പരിശോധിക്കന്നത്.  അതുകൊണ്ടുതന്നെ വര്‍ഷം 60 സാമ്പിളുകളെ പരിശോധിക്കുവാന്‍ കഴിയുന്നുളളൂ. പാലക്കാട് പട്ടാമ്പിയില്‍ ലാബ് വരുന്നതോടെ വര്‍ഷം 1000 സാമ്പിളെങ്കിലും പരിശോധിക്കുവാനും കര്‍ഷകര്‍ക്ക് ജൈവവളത്തിന്‍റെയും ജീവാണുവളത്തിന്‍റെയും ഗുണനിലവാരം ഉറപ്പുവരുത്താനും സാധിക്കും.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *