കല്ലിയോട്ട് കുന്ന് ഇല്ലത്ത്മൂല പ്രദേശങ്ങളിൽ കുരങ്ങുശല്യത്താൽ ജനങ്ങൾ ബുദ്ധിമുട്ടുന്നു.
കുരങ്ങ് ശല്യത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കണമെന്ന് നാലാം വാർഡ് കോൺഗ്രസ് കമ്മിറ്റി.
മാനന്തവാടി നഗരസഭ നാലാം വാർഡ് കല്ലിയോട്ട് കുന്ന് ഇല്ലത്ത്മൂല എന്നീ പ്രദേശങ്ങളിൽ കുരങ്ങുശല്യത്താൽ ജനങ്ങൾ ബുദ്ധിമുട്ടുന്നു. അടുത്തകാലത്തായി കുരങ്ങുകളുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായിരിക്കുത്. കൃഷി നശിപ്പിക്കുന്നതും വീടുകളിൽ കയറി ഭക്ഷണസാധനങ്ങൾ നശിപ്പിക്കുന്നതും നിത്യസംഭവമായി മാറിയിരിക്കുകയാണ്. കുരങ്ങുകളെ കൂട് വെച്ച് പിടിച്ച് വനമേഖലകളിൽ വിടണമെന്ന് വാർഡ് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. വാർഡ് പ്രസിഡന്റ് പാറേകൂടി വക്കച്ചൻ ഡിസിസി സെക്രട്ടറി സിൽവി തോമസ് ബാബു പുളിക്കൽ പെരുമ്പിൽ അപ്പച്ചൻ, അൻഷാദ് എംഎസ് ഹരി, പ്രകാശൻ, ജോർജ് കുന്നത്ത്, ഷിന്റോ എന്നിവർ പ്രസംഗിച്ചു.



Leave a Reply