May 2, 2024

നാളെ ലോക കാഴ്ച ദിനം : ഈ വര്‍ഷത്തെ സന്ദേശം :’കാഴ്ചയിലാണ് പ്രതീക്ഷ’

0
Screenshot 2020 10 07 17 12 25 807 Com.android.chrome.png
  
നാളെ  (ഒക്ടോബര്‍ 8) ലോക കാഴ്ച ദിനമാണ്. എല്ലാവര്‍ഷവും ഒക്ടോബറിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് ലോക കാഴ്ച ദിനമായി ആചരിക്കുന്നത്. 'കാഴ്ചയിലാണ് പ്രതീക്ഷ' എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ഇതിന്റെ  ഭാഗമായി ഇന്ന് രാവിലെ 11 മണി മുതല്‍ 12 വരെ കമ്യൂണിറ്റി റേഡിയോ മാറ്റൊലിയില്‍ ജില്ലാ ഒഫ്താല്‍മിക് സര്‍ജന്‍ ഡോ. എംവി  റൂബി (ജില്ലാ  ആശുപത്രി മാനന്തവാടി) പൊതുജനങ്ങളുമായി സംവദിക്കും.
ദേശീയ  അന്ധതാ- കാഴ്ച വൈകല്യ നിയന്ത്രണ സമിതിയാണ് കാഴ്ച ദിനാചരണത്തിന് നേതൃത്വം  നല്കുന്നത്. കണ്ണിനുണ്ടാകുന്ന അസുഖങ്ങളെക്കുറിച്ചും കാഴ്ച   സംബന്ധമായ പ്രശ്‌നങ്ങളെക്കുറിച്ചും മനസ്സിലിക്കാനും അവ തടയാനും ചികിത്സയിലൂടെ നിയന്ത്രിക്കാനും വേണ്ടി ലോകാരോഗ്യ സംഘടനയാണ് ഇതിന് മുന്‍കയ്യെടുത്തത്.
 
കണ്ണിനുണ്ടാകുന്ന അണുബാധ, വിറ്റാമിന്‍ എ യുടെ കുറവ്, പോഷകാഹാരക്കുറവ്, കണ്ണിനുണ്ടാകുന്ന പരിക്കുകള്‍, ജന്‍മനായുള്ള തിമിരം, കാഴ്ചവൈകല്യങ്ങള്‍, മാസം തികയാതെ ജനിക്കുന്ന കുട്ടികള്‍ക്കുണ്ടാകുന്ന  റെറ്റിനോപ്പതി ഓഫ് പ്രിമെച്ച്യുരിറ്റി എന്നിവയാണ് ഇന്ത്യയില്‍ കുട്ടികള്‍ക്കിടയിലുള്ള അന്ധതക്ക് പ്രധാന കാരണങ്ങള്‍. കുട്ടികള്‍ക്ക് അസുഖം  വരാന്‍ കൂടുതല്‍ സാധ്യതയുള്ളത് കൊണ്ട് അവരുടെ കണ്ണുകളുടെ സംരക്ഷണത്തിന്  കൂടുതല്‍  പ്രാധാന്യം  നല്‍കേണ്ടതുണ്ട്. 75%_ 80%വരെയുള്ള അന്ധതയും കൃത്യസമയത്ത്, ശരിയായ  ചികിത്സയിലൂടെ  തടയാവുന്നതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *