May 2, 2024

മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വയനാട് പ്രസ്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പോസ്റ്റർ പ്രചരണം

0
Img 20201009 Wa0151.jpg
ഹത്രാസിൽ പെൺകുട്ടി പീഡനത്തിനിരയായി മരിച്ച സംഭവത്തിൽ റിപ്പോർട്ടിംഗിന് പോയ മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്തു തുറുങ്കിലടച്ചതിൽ പ്രതിഷേധിച്ച് വയനാട് പ്രസ്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ  പോസ്റ്റർ പ്രചരണം നടത്തി .
കെ യു ഡബ്ല്യു ജെ ഭാരവാഹി കൂടിയായ  സിദ്ദിഖ് കാപ്പന്  നീതി ലഭ്യമാക്കണമെന്നും  ജയിലിൽ നിന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് കൽപ്പറ്റയിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. വയനാട് പ്രസ് ക്ലബ് സെക്രട്ടറി നിസാം കെ അബ്ദുല്ല, ട്രഷറർ എ.പി.
 അനീഷ്, നീനു മോഹൻ  , ടി ജെ ജെയിംസ്, എ.എസ്. ഗിരീഷ്, ബി. പ്രേമലത, 
ഷെഫീഖ്   മുണ്ടക്കൈ, സി.വി. ഷിബു. തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *