March 29, 2024

വയനാട് ജില്ലയിലെ 16 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ പദവി: പ്രഖ്യാപനം നാളെ

1


ജില്ലയിലെ 16 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ശുചിത്വ പദവിയിലേക്ക്. മീനങ്ങാടി, എടവക, പുല്‍പള്ളി, വെങ്ങപ്പള്ളി, മുട്ടില്‍, തരിയോട്, പടിഞ്ഞാറത്തറ,കോട്ടത്തറ, പൊഴുതന, വൈത്തിരി, മൂപ്പൈനാട്, തൊണ്ടര്‍നാട്, മേപ്പാടി, പൂതാടി എന്നീ 14 ഗ്രാമപഞ്ചായത്തുകളും, ബത്തേരി, കല്‍പ്പറ്റ നഗരസഭകളുമാണ് ശുചിത്വ പദവി അംഗീകാരം നേടിയത്. സംസ്ഥാനതല പ്രഖ്യാപനം ഇന്ന് (ഒക്ടോബര്‍ 10)ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി ഓണ്‍ലൈനിലൂടെ നടത്തും. തുടര്‍ന്ന് തദ്ദേശ സ്ഥാപനതലത്തിലും പ്രഖ്യാപനം നടക്കും. ഒ.ആര്‍. കേളു എം.എല്‍.എ തൊണ്ടര്‍നാട് പഞ്ചായത്തിലും, സി. കെ. ശശീന്ദ്രന്‍ എം.എല്‍. എ കല്‍പ്പറ്റ നഗരസഭയിലും മുഖ്യാതിഥികളാകും.

ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ശുചിത്വ മാലിന്യ പ്രവര്‍ത്തനം വിലയിരുത്തല്‍ പരിശോധനയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ചത് മീനങ്ങാടി പഞ്ചായത്തിനാണ്. 100 ല്‍ 80 മാര്‍ക്കാണ് ലഭിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍  നടത്തിയ ശുചിത്വമാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഗ്രേഡിംഗ് നല്‍കിയാണ് ശുചിത്വപദവി നിര്‍ണ്ണയം നടത്തിയത്. ഇതു പ്രകാരം 16 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 61 മാര്‍ക്കിനു മുകളില്‍ ലഭിച്ചു. ശുചിത്വപദവി നിര്‍ണ്ണയത്തിനുള്ള  എല്ലാ മാനദണ്ഡങ്ങളും ഉള്‍പ്പെടുത്തി വിലയിരുത്തല്‍ നടത്തിയ ശേഷമാണ് ഗ്രേഡ് നിശ്ചയിക്കുന്നത്. ഇതിനായി  ജില്ലാ കളക്ടര്‍ ചെയര്‍മാനും, ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍ കണ്‍വീനറുമായിട്ടുള്ള ജില്ലാ തല അവലോകന സമിതി രൂപീകരിക്കുകയും രണ്ട് വീതം പരിശോധക സമിതികളേയും തിരഞ്ഞെടുത്തിരുന്നു.പരിശോധക സമിതി ശുചിത്വപദവി നിര്‍ണ്ണയത്തിനായുള്ള വിലയിരുത്തല്‍ ഘടകങ്ങള്‍ പ്രകാരം സ്വയം പ്രഖ്യാപനം നടത്തിയ ഓരോ തദ്ദേശസ്ഥാപനത്തിലും കൃത്യമായി പരിശോധന നടത്തിയാണ്  ശുചിത്വപദവി നിര്‍ണ്ണയം പൂര്‍ത്തിയാക്കിയത്. 

മാലിന്യ പരിപാലന പ്രവര്‍ത്തനങ്ങള്‍ക്കായുളള ഹരിത കര്‍മ്മസേന പ്രവര്‍ത്തനം, ജൈവ അജൈവ മാലിന്യ സംസ്‌കരണം, പൊതു ശുചിമുറികള്‍, മാലിന്യ കൂനകള്‍ ഇല്ലാത്ത പൊതു നിരത്തുകള്‍, ഖര-ദ്രവ്യ മാലിന്യപരിപാലന നിയമം, പ്ലാസ്റ്റിക് നിരോധനവും നിയമനടപടികളും, മാലിന്യമുക്ത പൊതു ജലാശയങ്ങള്‍,ഗ്രീന്‍ പ്രോട്ടോക്കോള്‍, അജൈവ വസ്തുക്കളുടെ ശേഖരണം, സംഭരണം,കൈയ്യൊഴിയല്‍,സമഗ്ര ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയുമായി ബന്ധപ്പെട്ടു നടത്തിയ  ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, മാലിന്യമുക്ത പൊതു ജലാശയങ്ങള്‍, മാലിന്യ കൂനകള്‍ ഇല്ലാത്ത പൊതു നിരത്തുകള്‍,  വീടുകളില്‍ നിന്ന് 60 ശതമാനത്തോളം അജൈവ മാലിന്യങ്ങളുടെ വാതില്‍ പടി ശേഖരണം, ബഹുജന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍,പ്രകൃതി സൗഹൃദപരമായുള്ള ഹരിത ചട്ട പരിപാലനം എന്നീ മേഖലകളില്‍ തദ്ദേസ സ്ഥാപനങ്ങള്‍  നടത്തിയ മാതൃകാപരമായ ഇടപെടലുകളാണ് ശുചിത്വ നിര്‍ണ്ണയത്തിനായി പരിഗണിച്ചത്.
AdAdAd

Leave a Reply

1 thought on “വയനാട് ജില്ലയിലെ 16 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ പദവി: പ്രഖ്യാപനം നാളെ

  1. കൽപ്പറ്റ: വികസന പാതയിലാണ് പോലും കൽപ്പറ്റ നഗരം . ഒന്ന് മൂത്രമൊഴിക്കണെങ്കിൽ ഏതെങ്കിലും ഹോട്ടലിൽ കയറണം എല്ലാവർക്കും ഇത് സാധ്യമാണോ? കൽപ്പറ്റയിലെ ജനങ്ങളുെടെ ചോദ്യമാണിത്. പിണങ്ങോട് റോഡ് ജംഗ്ഷഷനിൽ പി. ഡബ്ല്യു.ഡി. റോഡിൽ നഗരസഭക്ക് കീഴിൽ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച കംഫർട്ട് സ്റ്റേഷനാണ് ചിത്രത്തിൽ . മാസങ്ങളായി ഇത് അടഞ്ഞുകിടക്കുകയാണ്. പരിസരം കാട് മൂടി. കാഫർട്ട് സ്റ്റേഷൻ തുറക്കണമെന്ന് പല തവണ നാട്ടുകാർ ആവശ്യപ്പെട്ടിട്ടും നടപടിയില്ല.

    Read more at: https://newswayanad.in/2020/10/34726
    Copyright © Newswayanad.in

Leave a Reply

Your email address will not be published. Required fields are marked *