May 5, 2024

കോവിഡ് പ്രതിരോധം: സെക്ടര്‍ ഓഫീസര്‍മാരെ നിയമിച്ചു

0


കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ 26 ഗസ്റ്റഡ് ഓഫീസര്‍മാരെ സെക്ടര്‍ ഓഫീസര്‍മാരായി ജില്ലാ കലക്ടര്‍ നിയമിച്ചു. സി.ആര്‍.പി.സി സെക്ഷന്‍ 21 പ്രകാരമുളള  സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരങ്ങളോടെയാണ് നിയമനം. കൃഷി ഓഫീസര്‍മാരെയാണ് സെക്ടര്‍ ഓഫീസര്‍മാരായി നിയമിച്ചിട്ടുളളത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴിലാണ്  നിയമനം. കോവിഡ് വ്യാപനം തടയുന്നതിനായി നിയമിക്കപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ അടങ്ങിയ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.

ബ്രേക്ക് ദി ചെയിന്‍ ക്യാംപയിന്‍, മാസ്‌ക്ക് ധാരണം, സാമൂഹ്യ അകലം പാലിക്കല്‍, ക്വാറന്റീന്‍ നടപടികള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, വ്യാപാര സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍, വിവാഹം, മരണാനന്തര ചടങ്ങുകള്‍, പൊതുപരിപാടികള്‍ എന്നിവിടങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക തുടങ്ങിയവയാണ് സെക്ടര്‍ ഓഫീസര്‍മാരുടെ ചുമതല. സെക്ടര്‍ ഓഫീസര്‍മാരായി നിയമിക്കപ്പെട്ടവരുടെ വിവരങ്ങള്‍ ചുവടെ,

പടിഞ്ഞാറത്തറ: ടി. രേഖ (9383471934), പൊഴുതന: വി.വി. ധന്യ(9383471935), വെങ്ങപ്പള്ളി: ടി.പി.പൗലോസ് (9383471937), കല്‍പ്പറ്റ: പി. അഖില്‍( 9383471928),
മേപ്പാടി: കെ.വി. ശാലിനി ( 9383471931), കോട്ടത്തറ: എന്‍.എം. ഷെറിന്‍ മാത്യൂ (93834 71930), മുട്ടില്‍: കെ.ടി ശ്രീകാന്ത് (9383471933), മൂപ്പൈനാട്: എം.കെ. മറിയുമ്മ (9383471932), വൈത്തിരി: ശ്രുതിലക്ഷ്മി (9383471938),  തരിയോട്: എം. ജയരാജന്‍ (9383471936), സുല്‍ത്താന്‍ ബത്തേരി: ടിഎസ്. സുമിന (93834 71958), നൂല്‍പ്പുഴ: എ.ആര്‍.ചിത്ര (9383471957), മീനങ്ങാടി: കെ.കെ. രാമുണ്ണി (9383471955), അമ്പലവയല്‍: എ.സി. അനുപമ കൃഷ്ണന്‍ (93834 71954),

നെന്മേനി: അനുപമ കൃഷ്ണന്‍ (9383471956), പനമരം: പി.ആര്‍. ഉഷകുമാരി (9383471950), മുള്ളന്‍കൊല്ലി: എം.സ്. അജില്‍ (93834 71949), പുല്‍പ്പള്ളി: അനു ജോര്‍ജ് (9383471952), പൂതാടി: എം.എസ്. അജില്‍ (93834 71951), കണിയാമ്പറ്റ: കെ.വി അനഘ (9383471948), തവിഞ്ഞാല്‍: കെ.ജി. സുനില്‍ (9383471942), തിരുനെല്ലി: അന്‍സ അഗസ്റ്റിന്‍ (93834 71943), മാനന്തവാടി: എ.ടി. വിനോയ് (9383471941), തൊണ്ടര്‍നാട് : മുഹമ്മദ് ഷെഫീഖ് (7306313033), എടവക: വി. സായൂജ് (93834 71940), വെള്ളമുണ്ട: എം. ശരണ്യ (9383471945
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *