November 7, 2026

കൽപ്പറ്റയിൽ 7 പേർക്ക് കൂടി കോവിഡ് : മുട്ടിലിൽ 13 പേർക്ക് : മീനങ്ങാടിയിൽ 14 പേർക്ക് പോസിറ്റീവ്

0
Newswayanad Admin
By ന്യൂസ് വയനാട് ബ്യൂറോ
: 
ഇന്നു നടത്തിയ ആൻറിജൻ പരിശോധനയിൽ 5 പേർക്കും ആർ ടി പി സി ആർ  പരിശോധനയിൽ രണ്ടുപേർക്കും കോവിഡ് പോസിറ്റീവ്. ഇതിൽ  മൂന്നു പേർ മുട്ടിൽ സ്വദേശികളും, നാലു പേർ കൽപ്പറ്റ സ്വദേശികളുമാണ്. 72 ആൻറിജൻ പരിശോധനയും, 25 ആർ ടി പി സി ആർ പരിശോധനയും ഒരു സിഡി നാറ്റ് പരിശോധനയുമാണ് ഇന്നു നടത്തിയത്.
: മുട്ടിലിൽ 13 പേർക്ക് കോവിഡ് പോസിറ്റീവ്
വാഴവറ്റ സി എച്ച് സിയിൽ  ഇന്ന് നടത്തിയ  പരിശോധനയിലാണ്  13 പേർക്ക്  രോഗബാധ കണ്ടെത്തിയത്.  കൊളവയൽ, വാഴവറ്റ എന്നിവിടങ്ങളിൽ ഉള്ളവർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 94  ആൻറിജൻ പരിശോധനയും 5  ആർ ടി പി സി ആർ പരിശോധനയുമാണ് ഇന്ന് നടത്തിയത്.
 മീനങ്ങാടിയിൽ 14 പേർക്ക് കോവിഡ് പോസിറ്റീവ്
ഇന്നു നടത്തിയ ആൻറിജൻ പരിശോധനയിൽ  14 പേർക്ക് രോഗബാധ. മീനങ്ങാടി, മുട്ടിൽ, കണിയാമ്പറ്റ സ്വദേശികൾക്കാണ്  രോഗം സ്ഥിരീകരിച്ചത്. 155 ആൻറിജൻ പരിശോധനയും, 30 ആർ ടി പി സി ആർ പരിശോധനയുമാണ് ഇന്നു നടത്തിയത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *