June 17, 2026

പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കേരള ബാങ്കില്‍ പ്രത്യേക വായ്പാ പദ്ധതികള്‍

0
By ന്യൂസ് വയനാട് ബ്യൂറോ






സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടികളുടെ ഭാഗമായി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് കേരള ബാങ്ക് ശാഖകള്‍ വഴി സംരംഭകര്‍ക്കും കൃഷിക്കാര്‍ക്കുമുള്ള വായ്പാ പദ്ധതികളുടെ വിതരണം വര്‍ദ്ധിപ്പിക്കും. സംരംഭകര്‍ക്കായുള്ള എം.എസ്.എം.ഇ, കര്‍ഷകര്‍ക്കായുള്ള ദീര്‍ഘകാല കാര്‍ഷിക വായ്പ തുടങ്ങി എല്ലാവിധ വായ്പകളും അര്‍ഹരായ അപേക്ഷകര്‍ക്ക് പരമാവധി വേഗത്തില്‍ വിതരണം ചെയ്യുമെന്ന് കേരള ബാങ്ക് കോഴിക്കോട് റീജിയണല്‍ ജനറല്‍ മാനേജര്‍ കെ പി അജയകുമാര്‍ അറിയിച്ചു.

നിര്‍മ്മാണ, വാണിജ്യ, സേവന മേഖലകളില്‍ ചെറുകിട ഇടത്തരം സൂക്ഷ്മ  സംരംഭങ്ങള്‍ തുടങ്ങുന്നതിനും നിലവിലുള്ളവ വിപുലപ്പെടുത്തുന്നതിനും 8.75 ശതമാനം പലിശ നിരക്കില്‍ വ്യക്തികള്‍ക്ക് പരമാവധി 60 ലക്ഷവും കമ്പനികള്‍ക്ക് ഒരുകോടി രൂപവരെയും അനുവദിക്കും. കാര്‍ഷിക – കാര്‍ഷികാനുബന്ധ സംരംഭങ്ങള്‍ക്കായി 15 വര്‍ഷം വരെ കാലാവധിയില്‍ 60 ലക്ഷം രൂപവരെ  ദീര്‍ഘകാല കാര്‍ഷിക വായ്പയും പ്രവാസി സംരംഭങ്ങള്‍ക്കായി ഏഴ് വര്‍ഷക്കാലാവധിയില്‍ 24 ലക്ഷം രൂപവരെ പ്രവാസി കിരണ്‍, കുടുംബശ്രീ, എസ്.എച്ച്.ജി വഴി സംരംഭങ്ങള്‍ക്ക് 10 ലക്ഷം രൂപവരെയും പൈനാപ്പിള്‍ കര്‍ഷകര്‍ക്കായി പ്രത്യേക വായ്പാ പദ്ധതി പ്രകാരം ഏഴ് വര്‍ഷക്കാലാവധിയില്‍ 60 ലക്ഷം രൂപവരെയും അനുവദിക്കും.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *