May 21, 2026

സ്വർണ്ണക്കടത്ത്:യു ഡി എഫ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞന്ന് എം.സി. സെബാസ്റ്റ്യൻ.

0
05.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേരള കോണ്‍ഗ്രസ് (ജേക്കബ്) കലക്ടറേറ്റ് ധര്‍ണ നടത്തി
 കല്‍പ്പറ്റ: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം.ശിവശങ്കര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുക വഴി യു ഡി എഫ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ് അന്വേഷണം എത്തിയിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് സംഘത്തിന് തീവ്രവാദ ബന്ധമെന്ന് എന്‍ഐഎ പറയുന്നു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയും മന്ത്രി ജലീലും രാജിവെക്കണം. നൂറ് ദിനകര്‍മ്മ പരിപാടി രാഷ്ട്രീയ തട്ടിപ്പാന്ന്. 6- മാസം കൊണ്ട് ഒന്നും ചെയ്യാനില്ല. വയനാട്ടിലേക്കുള്ള തുരങ്ക പാത വയനാടിനെ തുരങ്കം വെക്കുന്ന തട്ടിപ്പാണ്.വയനാട് കലക്ടറേറ്റ് പടിക്കല്‍  ജില്ലാ കമ്മിറ്റി നടത്തിയ ധര്‍ണ സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാന്‍ എം.സി.സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കെ.എം.എബ്രഹാം അധ്യക്ഷത വഹിച്ചു. പി.ജെ.കുര്യന്‍, റിനീഷ് മാടക്കര എന്നിവര്‍ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *