May 7, 2024

കുടുംബശ്രീ സൗജന്യ ഓണ്‍ലൈന്‍ പി.എസ്.സി പരീശീലനത്തിന് തുടക്കമായി

0
Cks.jpeg
കല്‍പ്പറ്റ: കുടുംബശ്രീ പട്ടിക സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി പട്ടിക വര്‍ഗ്ഗ കുട്ടികള്‍ക്കുള്ള സൗജന്യ ഓണ്‍ലൈന്‍ പി.എസ്.സി പരിശീലന പരിപാടിക്ക് തുടക്കമായി . ജില്ലയിലെ പണിയ, അടിയ, കാട്ടുനായ്ക്ക, ഊരാളി എന്നീ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന വിഭാഗത്തിലെ കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. ആല്‍ക്കമിസ്റ്റ് അക്കാദമിയാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്.
കോവിഡ് പശ്ചാത്തലത്തില്‍ 2200 കുട്ടികള്‍ക്കാണ് ഈ വര്‍ഷം ഓണ്‍ലൈനിലൂടെ പരിശീലനം നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം 180 കുട്ടികള്‍ക്കാണ് പരിശീലനം നല്‍കിയത്. ഇതിന്‍റെ ഭാഗമായി 18 കുട്ടികള്‍ വിവിധ ലിസ്റ്റുകളില്‍ ഇടം പിടിക്കുകയും പുതിയ റാങ്ക് ലിസ്റ്റിനായി കാത്തിരിക്കുകയുമാണ്. മത്സര പരീക്ഷകളില്‍ ആത്മവിശ്വാസത്തോടെ പങ്കെടുക്കുന്നതിനും അഭിമുഖീകരിക്കുന്നതിനും ഇത്തരത്തിലുള്ള പരിശീലനം ഗുണചെയ്തിട്ടുണ്ട്. കൂടുതല്‍ ഉദ്യോഗാര്‍ത്ഥികളെ സര്‍ക്കാര്‍ സര്‍വ്വീസില്‍ എത്തിക്കുന്നതിനുള്ള തീവ്രശ്രമത്തിന്‍റെ  ഭാഗമായാണ് കുടുംബശ്രീ ജില്ലാ മിഷന്‍ പരിശീലനം സംഘടിപ്പിച്ചു വരുന്നത്.  ഇതോടൊപ്പം പഠന സാമഗ്രികളും കുടുംബശ്രീ വിതരണം ചെയ്യും. സൗജന്യ ഓണ്‍ലൈന്‍ പരിശീലനം കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ സി.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി. സാജിത അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ സജിത് കെ, അസി. കോ-ഓര്‍ഡിനേറ്റര്‍മാരായ  കെ.എ ഹാരിസ്, കെ.ടി മുരളി, വാസു പ്രദീപ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ജയേഷ് വി എന്നിവര്‍ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *