ഇമ്മാതിരി പ്രതിഷേധം കേട്ടുകേൾവി പോലുമുണ്ടാവില്ല : കൂലികുറഞ്ഞതിന് കൈ ക്കോട്ടു കൊണ്ട് കാല് തല്ലിയൊടിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
കൽപ്പറ്റ: ഇമ്മാതിരി പ്രതിഷേധം കേട്ടുകേൾവി  പോലുമുണ്ടാവില്ല.
 രണ്ട് പേർ ഒരുമിച്ച് ജോലിക്ക് പോയതിൽ ഒരാൾ കൂലി കൂടുതൽ ചോദിച്ചു. തുക കൂടുതൽ കൊടുക്കാതിരുന്നതിന് കൂടെ ജോലിക്ക് പോയ ആളുടെ കാല് തല്ലിയൊടിച്ച് പ്രതിഷേധം. 
പടിഞ്ഞാറത്തറയിലാണ് അപൂർവ്വമായ ഈ ആക്രമണം നടന്നത്. 
പടിഞ്ഞാറത്തറ ചേതലോട്ട്കുന്ന് ഇടുങ്ങാനാക്കുഴി തോമസിനാണ് കൂലി കുറഞ്ഞതിൻ്റെ പേരിൽ കൂട്ടാളിയായ തൊഴിലാളിയുടെ  മർദ്ദനമേറ്റത്. കഴിഞ്ഞ പതിനാലാം തീയതിയാണ്   സംഭവം.  പടിഞ്ഞാറത്തറ  സ്വദേശി  സിൻജുവാണ് ഒരുമിച്ച് ജോലിക്ക് പോയ  തോമസിന്റെ കാല് തല്ലിയൊടിച്ചത്. കൂലിപ്പണിക്കാരായ 
ഇവർ ഒരുമിച്ച് ജോലിക്ക് പോയി. 
 വൈകുന്നേരം തൊഴിലുടമ   700 രൂപ കൂലി  കൊടുത്തെങ്കിലും തുക  കുറവാണെന്ന് പേരിൽ ഇയാൾ തോമസിൻ്റെ വീട്ടിലേക്ക് പോയി. അവിടെവച്ച് ഇയാൾ വീടിനടുത്ത് ഉണ്ടായിരുന്ന തൂമ്പ കൈവെച്ച് കാലിൽ അടിക്കുകയും, നിലത്തുവീണ തോമസിന്റെ  ചെവിക്ക്  ചവിട്ടുകയും ചെയ്തു. സാരമായി പരിക്കേറ്റ തോമസ് കൽപ്പറ്റ  ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.  തോമസ്  വാടകവീട്ടിൽ ഒറ്റയ്ക്കാണ് താമസിക്കുന്നത്. സംഭവത്തിൽ സിൻജുവിനെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. .
AdAdAd
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *