എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് നീതി ഉറപ്പാക്കണം : സംസ്കാര സാഹിതി .

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
 
കൽപ്പറ്റ: 2016 മുതൽ ശമ്പളമില്ലാതെ ജോലി ചെയ്യുന്ന എയ്ഡഡ്‌ സ്കൂൾ അദ്ധ്യാപകർക്ക് നിയമനാംഗീകാരം നൽകി നീതി ഉറപ്പാക്കണമെന്ന്‌ കെ പി സി സി സംസ്കാര സാഹിതി ജില്ലാ ചെയർമാൻ സുരേഷ് ബാബു വാളൽ ആവശ്യപ്പെട്ടു.കളക്ടറേറ്റിന് സമീപം അദ്ധ്യാപകർ നടത്തുന്ന ജില്ലാതല അനിശ്ചിതകാല ഉപവാസ സമരത്തിന്റെ രണ്ടാം ദിനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അദ്ധ്യാപകരെ പട്ടിണിക്കിട്ടു കൊണ്ട് ഹൈടെക് ആഘോഷിക്കുന്ന സർക്കാരിൻ്റെ പൊള്ളത്തരം പൊതു സമൂഹം തിരിച്ചറിയണമെന്നും .അധ്യാപകർക്ക് സമാശ്വാസ ബത്ത പോലും നൽകാത്തത് മനുഷ്യത്വരഹിതമാണെന്നും ഇതിനെതിരെ ജനമനസ്സാക്ഷി ഉയരണമെന്നും അദ്ദേഹം പറഞ്ഞു. ടി.ജെ. ഷിബു അധ്യക്ഷത  വഹിച്ചു.റ്റിജോ തോമസ് സംസാരിച്ചു.
AdAdAd
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *