June 17, 2026

ഷിയ ജനകീയ ഹോട്ടല്‍ കൽപ്പറ്റയിൽ പ്രവര്‍ത്തനം ആരംഭിച്ചു

0
IMG-20201017-WA0229.jpg
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാറിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സിവില്‍ സപ്ലൈസ് വകുപ്പും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന കുടുംബശ്രീ ജനകീയ ഹോട്ടലിന്റെ പ്രവര്‍ത്തനം കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ നഗരസഭയില്‍ ആരംഭിച്ചു. കുടുംബശ്രീ പ്രവര്‍ത്തകരായ മൂന്ന് അംഗങ്ങള്‍ ചേര്‍ന്ന് പള്ളിത്താഴെയാണ് ഷിയ ജനകീയ ഹോട്ടല്‍ ആരംഭിച്ചിട്ടുള്ളത്. കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭ്യമാകുന്ന പദ്ധതിയില്‍ ഉച്ചഭക്ഷണം 20- രൂപയ്ക്കാണ് നല്‍കി വരുന്നത്. ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം സി.കെ.ശശീന്ദന്‍ എം എല്‍ എ നിര്‍വഹിച്ചു.നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിത ജഗതീഷ് അധ്യക്ഷയായിരുന്നു.നഗരസഭ സെക്രട്ടറി വി.എസ്.സന്ദീപ് കുമാര്‍ സ്വാഗതം പറഞ്ഞു.നഗരസഭ വൈസ് ചെയര്‍മാന്‍ ഡി.രാജന്‍ മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി. സാജിത മുഖ്യാതിഥിയായിരുന്നു. കൗണ്‍സിലര്‍മാരായ വി.ഹാരീസ്, വി.എം.റഷീദ്, പി.വിശ്വനാഥന്‍, ടി.കെ.തുഗ്മിണി, എഡിഎംസി കെ .ടി.മുരളി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സഫിയ അസീസ്, മെംബര്‍ സെക്രട്ടറി കെ.സത്യന്‍ എന്നിവര്‍ പ്രസംഗിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *