November 9, 2026

വയനാട് ജില്ലയില്‍ 121 പേര്‍ക്ക് കൂടി കോവിഡ്; 159 പേര്‍ രോഗമുക്തി നേടി

0
Newswayanad Admin
By ന്യൂസ് വയനാട് ബ്യൂറോ
119 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
വയനാട് ജില്ലയില്‍ ഇന്ന് (17.10.20) 121 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 159 പേര്‍ രോഗമുക്തി നേടി. 119 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 2 പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരാണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5631 ആയി. 4517 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 34 പേര്‍ മരണപ്പെട്ടു. നിലവില്‍ 1080 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 344 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 46 പേര്‍ ഇതര ജില്ലകളില്‍ ചികിത്സയിലാണ്.
രോഗബാധിതരായവര്‍:
മുട്ടില്‍ സ്വദേശികളായ 30 പേര്‍, ബത്തേരി, മേപ്പാടി സ്വദേശികളായ 16 പേര്‍ വീതം, ഇടവക 9 പേര്‍,  നൂല്‍പ്പുഴ 8 പേര്‍, അമ്പലവയല്‍,  വെള്ളമുണ്ട 6 പേര്‍ വീതം, കല്‍പ്പറ്റ, തവിഞ്ഞാല്‍ 5 പേര്‍ വീതം, മൂപ്പൈനാട്, കോട്ടത്തറ 3 പേര്‍ വീതം, പുല്‍പ്പള്ളി, തിരുനെല്ലി, വെള്ളമുണ്ട, വൈത്തിരി 2 പേര്‍ വീതം, മീനങ്ങാടി, പടിഞ്ഞാറത്തറ, പനമരം, പൂതാടി സ്വദേശികളായ ഓരോരുത്തര്‍ എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. 
ഒക്ടോബര്‍ 12ന് പശ്ചിമബംഗാളില്‍ നിന്ന് വന്ന എടവക സ്വദേശികളായ രണ്ടു പേരാണ് ഇതര സംസ്ഥാനത്തു നിന്നു വന്ന്  രോഗബാധിതരായത്.
159 പേര്‍ക്ക് രോഗമുക്തി.
വൈത്തിരി 26 പേര്‍, ബത്തേരി 12 പേര്‍, വെള്ളമുണ്ട 10 പേര്‍, തവിഞ്ഞാല്‍ 9 പേര്‍, പനമരം 8 പേര്‍, കണിയാമ്പറ്റ, നെന്മേനി  6 പേര്‍ വീതം, നൂല്‍പ്പുഴ 5 പേര്‍, തൊണ്ടര്‍നാട് 4 പേര്‍,  മീനങ്ങാടി, മൂപ്പൈനാട്, തിരുനെല്ലി, അമ്പലവയല്‍, മേപ്പാടി 3 പേര്‍ വീതം, മാനന്തവാടി 2 പേര്‍, പൂതാടി, പൊഴുതന, പിണങ്ങോട്, പടിഞ്ഞാറത്തറ, കോട്ടത്തറ, പുല്‍പ്പള്ളി ഓരോരുത്തര്‍, ഒരു കണ്ണൂര്‍ സ്വദേശി, വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 49 പേര്‍ എന്നിവരാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *