സ്‌കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു
*ടെണ്ടര്‍ ക്ഷണിച്ചു*
ജില്ലാ വനിത ശിശു വികസന ഓഫീസര്‍ക്ക് കരാര്‍ വ്യവസ്ഥയില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 3 ന് ഉച്ചയ്ക്ക് 1. ഫോണ്‍ 04936 296362.
*സ്‌കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു*
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് 2020-21 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിനും ക്യാഷ് അവാര്‍ഡിനും അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ കൂടെ കോഴ്സ് സര്‍ട്ടിഫിക്കറ്റും യോഗ്യത പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിന്റെ ഗസറ്റഡ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പും ഉള്ളടക്കം ചെയ്യണം. അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍ 04952384355.
*ലേലം*
ബത്തേരി ചേരമ്പാടി റോഡില്‍ നില്‍ക്കുന്ന മാവ് മരം ഒക്ടോബര്‍ 28 ന് രാവിലെ 11.30 ന് സ്ഥലത്ത് ലേലം ചെയ്യും.
വൈത്തിരി താലൂക്കില്‍ കണിയാമ്പറ്റ വില്ലേജില്‍ ബ്ലോക്ക് 14 സര്‍വെ നമ്പര്‍ 292/2 ല്‍ ഉള്‍പ്പെട്ട 0.1012 ഹെക്ടര്‍ കരഭൂമിയും അതിലുള്ള കെട്ടിടവും ഒക്ടോബര്‍ 30 ന് രാവിലെ 11 ന് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും



Leave a Reply